Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ നിയമത്തില്‍ ഇളവുകള്‍
.

ലണ്ടന്‍: ഇമിഗ്രേഷന്‍ നിയമത്തില്‍ ബ്രിട്ടന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സീനിയര്‍ കമ്പനി എക്‌സിക്യുട്ടീവുകള്‍ക്കുമാണ് പ്രധാനമായും ഇതിന്റെ പ്രയോജനം ലഭിക്കുക.

എം ബി എ പൂര്‍ത്തിയാക്കിയ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ജോലി കണ്ടെത്താനോ വ്യവസായ സംരംഭം തുടങ്ങാനോ പന്ത്രണ്ട് മാസം കൂടി യുകെയില്‍ തുടരാന്‍ അനുവദിക്കുന്ന മാറ്റമാണ് ഗ്രാജ്വേറ്റ് എന്‍ട്രപ്രെണര്‍ സ്‌കീമില്‍ വരുത്തിയിട്ടുള്ളത്.

പി എച്ച് ഡി പൂര്‍ത്തിയാക്കുന്നവര്‍ക്കും ഒരുവര്‍ഷം കൂടി തങ്ങാന്‍ അനുമതി നല്‍കും. ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറുകളുടെ അടിസ്ഥാനത്തില്‍ ഇവിടെയെത്തുകയും പ്രതിവര്‍ഷം 152,100 പൗണ്ടിലധികം പ്രതിഫലം വാങ്ങുകയും ചെയ്യുന്ന സീനിയര്‍ ബിസിനസ് എക്‌സിക്യുട്ടീവുകള്‍ക്കുണ്ടായിരുന്ന ഇംഗ്ലീഷ് ടെസ്റ്റ് നിറുത്തലാക്കും.

പ്രതിവര്‍ഷം 152,100 പൗണ്ടിലധികം പ്രതിഫലം വാങ്ങുന്ന ഉയര്‍ന്ന ശമ്പളമുള്ള വിദേശജീവനക്കാര്‍ക്ക് ബ്രിട്ടനില്‍ മറ്റേതെങ്കിലും ജോലി ചെയ്യാനും അവകാശം നല്‍കും. ഈ നിയമനങ്ങള്‍ക്കിടയില്‍ പന്ത്രണ്ടുമാസത്തെ കാത്തിരിപ്പ് ആവശ്യമില്ല. പുതിയ മാറ്റങ്ങള്‍ ഏപ്രില്‍ ആറുമുതല്‍ നിലവില്‍ വരും.

 
Other News in this category

 
 




 
Close Window