Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ ഭീഷണി മോള്‍ഡോവയില്‍നിന്നും
.

ലണ്ടന്‍: റുമാനിയയ്ക്കും ബള്‍ഗേറിയയ്ക്കും പുറമേ മോള്‍ഡോവയും ബ്രിട്ടന് കുടിയേറ്റ ഭീഷണിയാകുമെന്ന മുന്നറിയിപ്പ്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മോള്‍ഡോവ യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ല. എന്നാല്‍, റുമാനിയന്‍ കുടിയേറ്റക്കാര്‍ക്കൊപ്പം അവര്‍ യുകെയിലേക്ക് കുടിയേറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൂന്നുലക്ഷത്തോളം മോള്‍ഡോവക്കാരാണ് അനധികൃതമായി യുകെയില്‍ കടക്കാനൊരുങ്ങുന്നതെന്നാണ് കണക്ക്. മോള്‍ഡോവയുടെ തൊട്ട് അയല്‍ രാജ്യമാണ് റുമാനിയ. രണ്ടിടത്തും ഇരട്ട പൗരത്വത്തിന് സൗകര്യവുമുണ്ട്. ഇതു ദുരുപയോഗപ്പെടുത്താനാണ് ശ്രമം. ഇരട്ടപൗരത്വം അവകാശപ്പെട്ട് ദിനംപ്രതി ആയിരക്കണക്കിന് മോള്‍ഡോവക്കാരാണെത്തുന്നത്. പൂര്‍വികരില്‍ ആരെങ്കിലും റുമാനിയന്‍ വംശജരാണെന്നു തെളിയിക്കുന്ന രേഖ മതി ഇരട്ട പൗരത്വം കിട്ടാന്‍. ഇതിപ്പോള്‍ വ്യാജമായും ധാരാളം നിര്‍മിക്കപ്പെടുന്നുണ്ടെന്നാണ് സൂചന. റുമാനിയന്‍ പൗരത്വമായാല്‍ യൂറോപ്യന്‍ പൗരത്വുമായി.

 
Other News in this category

 
 




 
Close Window