Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഡിസ്ട്രിക്റ്റ് നഴ്‌സിങ്ങിന് ഭീഷണി

ലണ്ടന്‍: ചെലവുചുരുക്കല്‍ നടപടി ലണ്ടന്റെ പലഭാഗങ്ങളിലുമുള്ള ഡിസ്ട്രിക്ട് നേഴ്‌സിങ്ങിനെയും ബാധിക്കുമെന്ന് ആശങ്ക. കമ്മ്യൂണിറ്റി ട്രസ്റ്റുകള്‍ ചെലവുചുരുക്കാന്‍ ഡിസ്ട്രിക്ട് നേഴ്‌സിങ് സംവിധാനം ഒഴിവാക്കുന്നു എന്നാണ് സൂചന.

ഹൗണ്‍സ്ലോ ആന്റ് റിച്ച്‌മോണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത്‌കെയര്‍ ട്രസ്റ്റ് ഇതിനകം 63 ഡിസ്ട്രിക്ട് നേഴ്‌സിങ് തസ്തികകള്‍ റദ്ദാക്കിക്കഴിഞ്ഞു.

മൊത്തം ജീവനക്കാരുടെ നാലുശതമാനമായിരിക്കും വെട്ടിക്കുറയ്ക്കുക. ഇത് ഈവര്‍ഷം 27 ലക്ഷം പൗണ്ടിന്റെ ലാഭമുണ്ടാക്കുമെന്നാണ് കണക്ക്. ഇതിനെതിരെ ജീവനക്കാരുമായി യുണിസണ്‍ എന്ന നേഴ്‌സിങ് യൂണിയന്‍ സംസാരിച്ചുവെങ്കിലും പണിമുടക്കാനുള്ള സാധ്യത അവര്‍ തള്ളിക്കളഞ്ഞു.

 
Other News in this category

 
 




 
Close Window