Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസിറ്റിങ് വിസക്കാര്‍ക്കും ബോണ്ട് ഏര്‍പ്പെടുത്തുന്നു

ലണ്ടന്‍: വിസിറ്റിങ് വിസയില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കാന്‍ യുകെയിലെത്തുന്ന വിദേശികള്‍ ഇനി സെക്യൂരിറ്റി ബോണ്ട് കെട്ടിവയ്‌ക്കേണ്ടിവരും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇതു ബാധകമാകും.

ആയിരക്കണക്കിന് പൗണ്ടിന്റെ ബോണ്ട് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. വൈകാതെ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് ഇതെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.

വിസ കാലവധി കഴിഞ്ഞാല്‍ രാജ്യം വിടുന്ന എന്നുറപ്പാക്കാനാണ് പദ്ധതി. മടങ്ങുമ്പോള്‍ ബോണ്ട് തുക തിരികെ നല്‍കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളെയും ഗള്‍ഫ് മേഖലയിലെ ചില രാജ്യങ്ങളെയും ഉള്‍പ്പെടുത്തുമെന്നാണ് സൂചന. വെള്ളക്കാരുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ ഒഴിവാക്കും.

ഏതൊക്കെ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി ആയിരിക്കും ശുപാര്‍ശ ചെയ്യുക. ഈ വര്‍ഷം അവസാനം ഹോം ഓഫീസ് ഇതു നടപ്പാക്കുമെന്നു കരുതുന്നു.

 
Other News in this category

 
 




 
Close Window