Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാരിലും കൈയേറ്റക്കാര്‍ ഏറെ
.

ലണ്ടന്‍: ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ കൈയേറി താമസിക്കുന്നവരില്‍ ഭൂരിപക്ഷവും കുടിയേറ്റക്കാര്‍ എന്നു വെളിപ്പെടുത്തല്‍. ലണ്ടനില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളില്‍ അനധികൃതമായി താമസമുറപ്പിച്ചവരില്‍ പകുതിയോളം റൊമാനിയയില്‍നിന്നുള്ള കുടിയേറ്റക്കാരാണ്.

ഇത്തരം കൈയേറ്റങ്ങളുടെ പേരില്‍ 2012 സെപ്റ്റംബറിനു ശേഷം ആകെ 92 പേര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. ഇതില്‍ 41 പേര്‍ റൊമാനിയക്കാരായിരുന്നു. ഇവരെ നീക്കം ചെയ്യുകയോ വിചാരണ ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് മെട്രോപൊളിറ്റന്‍ പോലീസ്.

അടുത്ത വര്‍ഷം റൊമാനിയക്കാരുടെയും ബള്‍ഗേറിയക്കാരുടെയും പ്രവാഹം തന്നെ യുകെയിലേക്ക് ഉണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വാര്‍ത്ത വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

കൈയേറ്റത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തും കുടിയേറ്റക്കാരാണ്, പോളണ്ടുകാര്‍. പതിനാറു പോളിഷ് പൗരന്‍മാര്‍ കൈയേറ്റത്തിനു നടപടി നേരിട്ടു. നാട്ടുകാരും മോശമല്ല, പതിമൂന്നു ബ്രിട്ടീഷുകാര്‍ക്കെതിരേയും കൈയേറ്റത്തിനു നടപടി സ്വീകരിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window