Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെബിഎ വീണ്ടും വിഭജിക്കപ്പെടുമ്പോള്‍
.

ലണ്ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സി രണ്ടു വര്‍ഷത്തിനിടെ രണ്ടാം വിഭജനത്തിന് പാത്രമാകുമ്പോള്‍ മാറ്റം സാങ്കേതികം മാത്രമായിരിക്കുമെന്നും, പുതിയ കുപ്പിയിലെ പഴയ വീഞ്ഞു തന്നെയായിരിക്കും ഏജന്‍സി എന്നും വിമര്‍ശനം.

2008ല്‍ രൂപീകരിച്ച യുകെബിഎയെ, വിസ ചട്ടങ്ങള്‍ നോക്കാനുള്ള വിഭാഗമായും, ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പാക്കാനുള്ള വിഭാഗമായും വേര്‍തിരിക്കുമെന്നാണ് ഹോം സെക്രട്ടറി തെരേസ മേ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഉദ്യോഗസ്ഥ തലത്തിലോ അവരുടെ സ്ഥാനങ്ങളിലോ പദവികളിലോ ഒന്നും കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് അണിയറ വര്‍ത്തമാനം.

തിങ്കളാഴ്ച മുതല്‍ പുതിയ രൂപത്തിലായിരിക്കും യുകെബിഎയുടെ പ്രവര്‍ത്തനം. ഇരുവിഭാഗങ്ങള്‍ക്കും ഓരോ ഡയറക്റ്റര്‍മാര്‍ ഉണ്ടാകും. ഇവര്‍ മന്ത്രിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ഹോം ഓഫിസില്‍ തന്നെയായിരിക്കും പ്രവര്‍ത്തനം.

 
Other News in this category

 
 




 
Close Window