Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഉടക്ക്
.

ലണ്ടന്‍: യൂറോപ്പിനുള്ളില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ യുകെ സ്വീകരിച്ചുവരുന്ന നടപടികള്‍ക്കെതിരേ യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ച നടപടികള്‍ വിശദമായി അവലോകനം ചെയ്യുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബെനിഫിറ്റ് ടൂറിസം തടയുക എന്ന ലക്ഷ്യത്തോടെയാണ്, വിദേശികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും എന്‍എച്ച്എസിലെ സൗജന്യ ചികിത്സയും മറ്റും നിയന്ത്രിക്കാനുള്ള നടപടികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍, ഇത് യൂറോപ്യന്‍ യൂണിയന്റെ സ്വതന്ത്ര സഞ്ചാര നിയമങ്ങള്‍ ലംഘിക്കുന്നതാകുമെന്ന് യൂണിയന്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാനും, യുകെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകാനും ഇതു കാരണമാകാമെന്നും വിലയിരുത്തുന്നു. ഇത് ഒഴിവാക്കാന്‍ ചില നിയന്ത്രണങ്ങള്‍ നാട്ടുകാര്‍ക്കു കൂടി ബാധകമാക്കാനും ബ്രിട്ടന്‍ ആലോചിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window