Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മലയാളി നഴ്‌സുമാര്‍ക്ക് എന്‍എച്ച്എസില്‍ നല്ലകാലം വരുന്നു
Reporter

ലണ്ടന്‍: മലയാളി നഴ്‌സുമാരുടെ സമയം തെളിഞ്ഞു എന്നു വേണം പറയാന്‍. സ്റ്റാഫോര്‍ഡ് ഹെയര്‍ ഹോസ്പിറ്റല്‍ വിവാദം അന്വേഷിച്ച ഫ്രാന്‍സിസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആശുപത്രിയിലെ നഴ്‌സുമാര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതിന്റെ ഭാഗമായി യു.കെയില്‍ ട്രസ്റ്റുകളെല്ലാം നഴ്‌സുമാര്‍ക്ക് പ്രൊമോഷന്‍ നല്‍കി തുടങ്ങി. കൂടുതല്‍ ബാന്‍ഡ് 7,8 നഴ്‌സുമാരെ നിയമിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിര്‍മിംഗ്ഹാം എന്‍.എച്ച്.എസ്. ട്രസ്റ്റ് മൂന്ന്് ആശുപത്രികള്‍ക്കായി പുതിയതായി നിയമിക്കുന്നത് 49 ചാര്‍ജ് നഴ്‌സുമാരെയാണെണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങളും അവകാശങ്ങളും പദവികളും ലഭിക്കുമെന്നാണ് കരുതുപ്പെടുന്നത്. 

പുതിയ നിയമനങ്ങളും പോസ്റ്റുകളും ഇല്ലാതിരുന്നതിനാല്‍ നാളുകളായി എന്‍.എച്ച്.എസില്‍ പ്രമോഷന്‍ നടപ്പാക്കിയിരുന്നില്ല പുതിയ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ ഈയിടെ നിര്‍ദേശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് നിലവിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയോ ഉയര്‍ന്ന ബാന്‍ഡുകളില്‍ പുതിയതായി നഴ്‌സുമാരെ നിയമിച്ചോ പ്രതിസന്ധി മറികടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രമോഷന്‍. പത്തുവര്‍ഷത്തിലധികമായി എന്‍.എച്ച്.എസില്‍ ജോലി ചെയ്യുന്നവരാണ് മിക്ക മലയാളികളും. അതുകൊണ്ടുതന്നെ ഇതിന്റെ പ്രയോജനം മലയാളികള്‍ക്ക് കൂടുതല്‍ ലഭിക്കുമെന്നാണ് തരുതപ്പെടുന്നത്.

 
Other News in this category

 
 




 
Close Window