ലണ്ടന്‍: യുകെയിലെ ഇമിഗ്രേഷന്‍ നിയമത്തില്‍ വരുത്തിയ മാറ്റം യുകെയില്‍ എത്താന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസമാകുമെന്ന് വിലയിരുത്തല്‍. മിടുക്കരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിയാണ് നിയന്ത്രണങ്ങളില്‍ അയവുവരുത്തിയിട്ടുള്ളതെന്ന് യു കെ ബി എ.
കോഴ്‌സിനുശേഷം ഒരുവര്‍ഷം കൂടി രാജ്യത്ത് തങ്ങി ജോലി തേടാനോ സംരംഭകനാകാനോ പി എച്ച് ഡി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്ന ടയര്‍ ഫോര്‍ റൂട്ടിലെ മാറ്റമാണ് ഏറ്റവും പ്രധാനം.
യു കെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള എം ബി എ ബിരുദധാരികളെ ഉള്‍പ്പെടുത്തുന്നതിന് ടയര്‍ വണ്‍ (ഗ്രാജ്വേറ്റ് എന്‍ട്രപ്രെണര്‍) റൂട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതില്‍ യു കെ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എലൈറ്റ് ഗ്ലോബല്‍ ഗ്രാജ്വേറ്റ് എന്‍ട്രപ്രെണര്‍ സ്‌കീമിനെയും ഉള്‍പ്പെടുത്തി.
ടയര്‍ വണ്‍ (എക്‌സെപ്ഷണല്‍ ടാലന്റ്) റൂട്ടിലെ മാറ്റമാണ് അടുത്തത്. ഇതനുസരിച്ച് അപേക്ഷകളിലെ പ്രോസസ് വിഭജിക്കും. മുഴുവന്‍ ഫീസും ആദ്യമേ അടയ്‌ക്കേണ്ടിവരില്ലെന്നതാണ് ഇതിന്റെ ഗുണം. അപേക്ഷകള്‍ക്കൊപ്പം പാസ്‌പോര്‍ട്ട് നല്‍കണമെന്നില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.