Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എന്‍എംസി രജിസ്‌ട്രേഷന്‍: അപേക്ഷിച്ചവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം
.

ലണ്ടന്‍: നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ അംഗീകാരത്തിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ച വിദേശികളെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളുണ്ടാകും. ജനുവരി അവസാനത്തോടെ നിര്‍ത്തിവച്ച വിദേശ നഴ്‌സുമാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചെങ്കിലും പ്രക്രിയകകള്‍ ഏറെ വൈകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളില്‍ എന്‍എംസി നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതു പ്രാബല്യത്തിലാകുന്നതിനുള്ള കാലതാസമാണ് ഇനി നേരിടാന്‍ പോകുന്നത്. ഐഡന്റിറ്റി തെളിയിക്കുന്നതിന് അടക്കമുള്ള രേഖകള്‍ കൂടുതല്‍ സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയമാക്കും.

എന്നാല്‍, യൂറോപ്പിനുള്ളില്‍നിന്നും ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുമുള്ള നേഴ്‌സുമാരുടെ കാര്യത്തില്‍ ഇത്രയും പ്രശ്‌നങ്ങളില്ലെന്നും റിപ്പോര്‍ട്ട്.

മുന്‍പ് നടത്തിയ അപേക്ഷകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും, സംശയമുള്ളവ പരിഹരിക്കുന്നതിനും അധികൃതര്‍ അപേക്ഷകരെ വീണ്ടും ബന്ധപ്പെടും. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. കൂടുതല്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ട്.

 
Other News in this category

 
 




 
Close Window