Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കൂനില്‍മേല്‍ കുരുവായി യുകെബിഎ സമരം
.

ലണ്ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ പരിഗണനയ്ക്കു കാത്തുകിടക്കുന്ന അപേക്ഷകള്‍ ലക്ഷങ്ങളില്‍ പോലും കണക്കാക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ഇത്രയും വലിയ കുടിശിക പരിഹരിക്കാന്‍ നടപടിയൊന്നുമുണ്ടാകുന്നില്ലതോ പോകട്ടെ, ഇപ്പോള്‍ സമരവും ചെയ്യനുകയാണ് യുകെബിഎ ജീവനക്കാര്‍.

പബ്ലിക് ആന്റ് കമേര്‍ഷ്യല്‍ സര്‍വീസസ് യൂണിയനാണ് ഹോം ഓഫിസിലും യു കെ ബി എയിലുമായി പ്രക്ഷോഭം നടത്തുന്നത്. ഏപ്രില്‍ 16 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും വെവ്വേറെ മേഖലകളിലാണ് സമരം നടത്തുന്നത്.

ഒന്നര ലക്ഷത്തോളം പഴയ ഫയലുകളാണ് ഇപ്പോള്‍ യുകെബിഎയില്‍ കെട്ടിക്കിടക്കുന്നത്. അരലക്ഷത്തോളം പുതിയ കേസുകള്‍ പരിശോധിക്കാനുമുണ്ട്. ഈ സാഹചര്യത്തില്‍ സമരം ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ താറുമാറാക്കുമെന്നാണ് വിലയിരുത്തല്‍.

പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുമെന്നും എല്ലാ പബ്ലിക്ക് ഓഫിസുകളും തുറന്നിരിക്കുമെന്നും യു കെ ബി എ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം നേരിടുമെന്ന് മുന്നറിയിപ്പുമുണ്ട്.

 
Other News in this category

 
 




 
Close Window