Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസ കാലാവധി എസ്എംഎസ് ആയി അറിയിക്കാന്‍ നിയോഗിക്കപ്പെട്ട സ്ഥാപനം വിവാദത്തില്‍
.

ലണ്ടന്‍: യുകെയില്‍ കഴിയുന്ന വിദേശ കുടിയേറ്റക്കാരുടെ വിസ കാലാവധി തീരുന്ന സമയം എസ്എംഎസ് ആയി അറിയിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനത്തിനെതിരേ വിമര്‍ശനം. ഹോം ഓഫിസിനു വേണ്ടി സമാന ജോലികള്‍ ഏറ്റെടുത്ത് പരാജയപ്പെട്ട കാപ്പിറ്റ എന്ന സ്വകാര്യ ഔട്ട്‌സോഴ്‌സിങ് സ്ഥാപനത്തെയാണ് യുകെബിഎ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് എന്നതാണ് വിമര്‍ശനത്തിന് അടിസ്ഥാനം.

നിയമാനുസൃതമായി യുകെയില്‍ കഴിയുന്ന പല വിദേശികളും ഉടന്‍ രാജ്യം വിടണമെന്നു കാണിച്ച് കാപ്പിറ്റ നേരത്തേ നോട്ടീസുകള്‍ അയച്ചത് വിവാദമായിരുന്നു. ്അടുത്ത ജൂണില്‍ വിസയുടെ കാലാവധി തീരുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റാണ് പുതിയ പദ്ധതി നടപ്പാക്കാന്‍ യു കെ ബി എ കാപ്പിറ്റയ്ക്ക് നല്‍കുന്നത്. ഈ ലിസ്റ്റിലുള്ളവര്‍ക്ക് അവരുടെ വിസ കാലാവധി തീരുകയാണെന്ന സന്ദേശം എസ്എംഎസ് കൂടാതെ കത്തോ ഇമെയിലോ വഴി അയയ്ക്കും. വിസ തീരാന്‍ ഒരുമാസം തീരാന്‍ ബാക്കിയുള്ളപ്പോള്‍ മറ്റൊരു സന്ദേശം കൂടി അയയ്ക്കും. ഏഴു ദിവസം ബാക്കിയുള്ളപ്പോള്‍ അവസാന സന്ദേശവും.

 
Other News in this category

 
 




 
Close Window