Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നയതന്ത്രപ്രതിനിധികള്‍ വിദേശ ഭാഷകള്‍ പഠിക്കണം: ഹേഗ്
.

ലണ്ടന്‍: ബ്രിട്ടനിലെ നയതന്ത്ര പ്രതിനിധികള്‍ വിദേശ ഭാഷകള്‍ പഠിച്ചിരിക്കണമെന്ന് ഫോറിന്‍ സെക്രട്ടറി വില്യം ഹേഗ്. 2007ല്‍ പ്രവര്‍ത്തനം നിലച്ച ലാംഗ്വേജ് സ്‌കൂള്‍ ഇതിനു വേണ്ടി വീണ്ടും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇനിയുള്ള കാലത്ത് നയതന്ത്ര കാര്യങ്ങളില്‍ വിദേശ ഭാഷകളിലെ സ്വാധീനം നിര്‍ണായകമായിരിക്കുമെന്നാണ് ഹേഗിന്റെ പക്ഷം. കൂടുതല്‍ ഭാഷാ വിദഗ്ധരെ ഫോറിന്‍ ഓഫീസില്‍ നിയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നയതന്ത്രജ്ഞര്‍ കൂടുതല്‍ വിദേശ ഭാഷകളില്‍ പ്രാവീണ്യം നേടിയില്ലെങ്കില്‍ യുകെയുടെ വിശ്വാസ്യതയെ അതു ബാധിക്കും. നയതന്ത്രരംഗത്തെ ഉയര്‍ന്ന ജോലികളില്‍ ഭാഷാ വൈദഗ്ധ്യം മുഖ്യ മാനദണ്ഡമാകണമെന്നും അദ്ദേഹം നിര്‍ദേശം വച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window