Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ കണക്കില്‍ ബിബിസി മായം ചേര്‍ത്തു
.

ലണ്ടന്‍: ബ്രിട്ടനിലേക്ക് റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നും ആളുകള്‍ വരാനുള്ള സാധ്യത സംബന്ധിച്ച കണക്കില്‍ ബിബിസി മായം ചേര്‍ത്തെന്നു വ്യക്തമാകുന്നു. ശതമാനക്കണക്ക് ഉപയോഗിച്ച് യഥാര്‍ഥ സംഖ്യ മറച്ചുവയ്ക്കുകയാണു ചെയ്തതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

യൂറോപ്യന്‍ യൂണിയനിലെ കുടിയേറ്റ നിയന്ത്രണങ്ങള്‍ അടുത്ത വര്‍ഷം നീങ്ങുന്നതോടെ റൊമാനിയയില്‍നിന്ന് ഒരു ശതമാനം ആളുകളും ബള്‍ഗേറിയയില്‍നിന്ന് 4.2 ശതമാനം ആളുകളും മാത്രമാണ് ബ്രിട്ടനിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നതെന്നും, ആശങ്കപ്പെടുന്നതു പോലെ വലിയ സംഖ്യയല്ല ഇത് എന്നുമായിരുന്നു ബിബിസി റിപ്പോര്‍ട്ട്.

സ്വന്തമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ബിബിസി ഈ കണക്ക് പുറത്തുവിട്ടത്. എന്നാല്‍, ശതമാനക്കണക്ക് അക്കത്തിലാക്കിയാല്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം മൂന്നര ലക്ഷം കവിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റൊമാനിയയില്‍ പ്രായപൂര്‍ത്തിയായ 15.3 മില്യന്‍ ആളുകളുണ്ട്. ഇതിന്റെ ഒരു ശതമാനം എന്നത് 153,000 പേര്‍ വരും. ബള്‍ഗേറിയയില്‍ 4.67 പേരാണ് തൊഴിലെടുക്കാന്‍ പ്രായമുള്ളവര്‍. ഇവരുടെ 4.2 ശതമാനമെന്നാല്‍ 196,000. ഈ സാഹചര്യത്തില്‍ സ്വന്തം സര്‍വേ ഫലത്തില്‍ മായം ചേര്‍ക്കുകയാണ് ബിബിസ ചെയ്തതെന്നാണ് ആരോപണം.

 
Other News in this category

 
 




 
Close Window