Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നവര്‍ കരാര്‍ പുതുക്കണം
.

ലണ്ടന്‍: ബ്രിട്ടീഷ് വിസ നേടാനുള്ള മാനദണ്ഡങ്ങളിലൊന്നാണ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. ഇത് അളക്കുന്നതിനുള്ള ടെസ്റ്റ് നടത്തുന്നത് ഹോം ഓഫീസുമായി കരാറിലുള്ള സ്ഥാപനങ്ങളും. ഇത്തരം സ്ഥാപനങ്ങള്‍ കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു.

പുതുക്കാന്‍ വീണ്ടും അപേക്ഷിക്കുന്നതിനോടൊപ്പം ശരിയായ ടെസ്റ്റ് നടത്താന്‍ കഴിയുന്നുണ്ടെന്ന് തെളിയിക്കുകയും വേണം. ടെസ്റ്റ് കൂടുതല്‍ കര്‍ക്കശമാക്കാനുള്ള ഹോം ഓഫിസിന്റെ പദ്ധതികളുടെ ഭാഗമാണ് ഈ നീക്കമെന്ന് വിലയിരുത്തല്‍.

ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനവും സുരക്ഷിതമായ ടെസ്റ്റുകള്‍ നടത്താനും സ്ഥിരമായ ടെസ്റ്റിങ് സംവിധാനങ്ങള്‍ ഒരുക്കാനും വേണ്ടിയാണ് കരാര്‍ പുതുക്കാന്‍ പറയുന്നതെന്ന് അധികൃതരുടെ വിശദീകരണം.

ഐഇഎല്‍ടിഎസിന് 6.00 ഉം 6.5 ഉം സ്‌കോറുകള്‍ നേടുന്നവരുടെ പോലും ഭാഷാ പരിജ്ഞാനം മോശമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളും ടെസ്റ്റ് കൂടുതല്‍ കര്‍ക്കശമാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നു.

 
Other News in this category

 
 




 
Close Window