ലണ്ടന്‍: യുകെ സന്ദര്‍ശനത്തിന് വിസിറ്റിങ് വിസയ്ക്ക് അപേക്ഷിച്ച് നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കാനുള്ള സൗകര്യം റദ്ദാക്കുന്നു. അപേക്ഷ നിരസിക്കപ്പെട്ടാല്‍ വീണ്ടും അപേക്ഷിക്കുക മാത്രമായിരിക്കും ഇനിയുള്ള മാര്‍ഗം.
ജൂണ്‍ 25 മുതല്‍ തീരുമാനത്തിനു പ്രാബല്യം. വിസ നിരസിക്കപ്പെട്ടാല്‍ അതിനുള്ള സാധ്യതകള്‍ വിവരിച്ചുകൊണ്ട് വീണ്ടും അപേക്ഷ നല്‍കേണ്ടത്. അപ്പീല്‍ നല്‍കുന്നതിനേക്കാള്‍ എളുപ്പവും ചെലവു കുറഞ്ഞതുമായിരിക്കുമെന്നാണ് ഹോം ഓഫീസിന്റെ വാദം. അപ്പീല്‍ നല്‍കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണത്രെ അപേക്ഷകര്‍ക്കും അധികൃതര്‍ക്കും ഉണ്ടാവുന്നത്.
2011-12 വര്‍ഷത്തില്‍ വിസിറ്റിങ് വിസയ്ക്കുള്ള അപേക്ഷകളില്‍ 95 ശതമാനവും പതിനഞ്ചു ദിവസത്തിനുളളില്‍ തീരുമാനമായപ്പോള്‍, അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ എട്ടു മാസംവരെ എടുത്തു. കോടതികളിലെ നടപടിക ക്രമങ്ങളാണ് ഈ താമസത്തിനു കാരണം.