Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വെള്ളക്കാര്‍ കുടിയൊഴിഞ്ഞു പോകുന്നു
.

ലണ്ടന്‍: തങ്ങള്‍ ന്യൂനപക്ഷമാകുന്ന പ്രദേശങ്ങളില്‍നിന്നെല്ലാം വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ കൂട്ടത്തോടെ കുടിയൊഴിഞ്ഞു പോകുന്നു. പകരം താമസിക്കാനെത്തുന്നവരില്‍ ബ്രിട്ടീഷുകാര്‍ തീരെയില്ലെന്നു മാത്രമല്ല, വംശീയ ന്യൂനപക്ഷങ്ങള്‍ ഏറെയുണ്ടു താനും.

ബ്രിട്ടനില്‍ വെള്ളക്കാരായ നാട്ടുകാരും ഇതര വംശത്തില്‍പ്പെട്ടവരും തമ്മിലുള്ള വേര്‍തിരിവ് കൂടുതല്‍ വളര്‍ന്നു വരുന്നു എന്നാണ് ഈ കണ്ടെത്തല്‍ നടത്തിയ പഠനത്തിലെ വിലയിരുത്തല്‍.

ബ്രിട്ടനില്‍ ഇപ്പോഴുള്ള വംശീയ ന്യൂനപക്ഷങ്ങളില്‍ പകുതിയോളം പേരും കഴിയുന്നത് ബ്രിട്ടീഷുകാര്‍ക്ക് അമ്പതു ശതമാനം മാത്രമുള്ള പ്രദേശങ്ങളിലാണ്. ഇപ്പോള്‍ ബ്രിട്ടനിലെ 8850 കൗണ്‍സില്‍ വാര്‍ഡുകളില്‍ 800 എണ്ണത്തില്‍ മാത്രമാണ് താമസക്കാരായി 98 ശതമാനം ബ്രിട്ടീഷുകാരുള്ളതെന്നും വ്യക്തമായിട്ടുണ്ട്.

ഭാഷാ-വംശ ന്യൂനപക്ഷങ്ങളുടെ എണ്ണം ഇപ്പോള്‍ നാലു മില്യനോളം വരും. ഇവരുള്ളിടത്ത് ഇവര്‍ മാത്രമാകുന്ന സ്ഥിതിവിശേഷം രാജ്യത്ത് അനൈക്യം വളരാന്‍ കാരണമാകുമെന്ന് ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ മുന്‍ ചെയര്‍മാന്‍ ട്രെവര്‍ ഫിലിപ്‌സ്.

 
Other News in this category

 
 




 
Close Window