ലണ്ടന്‍: അനധികത കുടിയേറ്റക്കാര്‍ക്ക് വാടകയ്ക്ക് വീട് നല്‍കിയാല്‍ നല്‍കുന്നവരെ ശിക്ഷിക്കാനുള്ള നിര്‍ദേശം നിയമപരമായി കുടിയേറുന്നവരെയും ബുദ്ധിമുട്ടിക്കും. വാടക വീട് നല്‍കുമ്പോള്‍ രേഖകള്‍ പരിശോധിച്ച്, നിയമപരമായി കുടിയേറിയവരാണെന്ന് ഉറപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. എന്നാല്‍, ഈ പൊല്ലാപ്പിനൊന്നും പോകാതെ, വിദേശികള്‍ക്കു വീടു നല്‍കുകയേ വേണ്ടെന്ന് പലരും തീരുമാനിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്.
അനധികൃത കുടിയേറ്റക്കാരെ ജോലിക്കു വയ്ക്കുന്നവര്‍ക്കുള്ള പിഴ വന്‍തോതില്‍ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. കുടിയേറ്റക്കാര്‍ക്ക് ജോലി കിട്ടാനുള്ള ചുവപ്പു നാടകള്‍ പെരുകാന്‍ ഇതിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്‍എച്ച്എസുകളില്‍ ഇനി കുടിയേറ്റക്കാര്‍ക്ക് സൗജന്യ ചികിത്സയും ലഭിക്കില്ല. റസിഡന്‍സ് ടെസ്റ്റ് എന്ന പേരില്‍ പുതിയൊരു ടെസ്റ്റ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.