Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടാകും
.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് ഇനി യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ബുദ്ധിമുട്ടാകും. തങ്ങളുടെ രാജ്യത്തെ ലൈസന്‍സുകള്‍ കാണിച്ച് ഇവിടെ ലൈസന്‍സെടുക്കാനുള്ള സൗകര്യമാണ് അവസാനിപ്പിക്കുന്നത്.

ഇപ്പോള്‍ വിദേശ െ്രെഡവര്‍മാര്‍ക്ക് യു കെയിലെ ലൈസന്‍സ് ലഭിക്കാന്‍ തങ്ങളുടെ രാജ്യത്തെ ലൈസന്‍സ് ഏതെങ്കിലും ഡി വി എല്‍ എ (െ്രെഡവര്‍ ആന്റ് വെഹിക്കിള്‍ ലൈസന്‍സിങ് ഏജന്‍സി ) ഓഫിസില്‍ നല്‍കിയാല്‍ മതി. യൂറോപ്യന്‍ യൂണിയന്‍ െ്രെഡവിങ് ലൈസന്‍സുള്ളവര്‍ക്കാകട്ടെ ബ്രിട്ടനില്‍ വാഹനമോടിക്കാന്‍ ഇവിടത്തെ ലൈസന്‍സ് പോലും വേണ്ട. ഈ സൗകര്യമാണ് നിര്‍ത്തലാക്കാന്‍ പോകുന്നത്.

എന്നാല്‍, ഓസ്‌ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ 15 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് തുടര്‍ന്നും സൗകര്യം ലഭിക്കും. ഇവിടങ്ങളില്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡം യൂറോപ്യന്‍ നിലവാരത്തിനു തുല്യമെന്ന വിലയിരുത്തലിന്റെ അഠിസ്ഥാനത്തിലാണിത്.

ബ്രിട്ടനിലെ ലൈസന്‍സിങ് മാനദണ്ഡവുമായി യാതൊരു തരത്തിലും താരതമ്യം ചെയ്യാനാകാത്ത വിധത്തിലാണ് മറ്റു പല രാജ്യങ്ങളിലെയും ഡ്രൈവിങ് ടെസ്റ്റുകളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പല രാജ്യങ്ങളിലെയും െ്രെഡവിങ് രീതിയും ട്രാഫിക് ലെവലുകളും വ്യത്യസ്തമാണ്. ബ്രിട്ടനിലെ, പ്രത്യേകിച്ച് മോട്ടോര്‍വേകളുമായി പൊരുത്തപ്പെടാന്‍ ചില ഡ്രൈവര്‍മാര്‍ക്ക് അധിക ട്രെയിനിങ് പോലും ആവശ്യമാണെന്നും വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window