Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യക്കാര്‍ക്കായി സൂപ്പര്‍ പ്രയോറിറ്റി വിസ
.

ലണ്ടന്‍: ഇന്ത്യക്കാര്‍ക്കു വേണ്ടി യുകെ സൂപ്പര്‍ പ്രയോറിറ്റി വിസ സൗകര്യം ഏര്‍പ്പെടുത്തി. അടിയന്തര യാത്രകള്‍ ആവശ്യം വരുന്നവര്‍ക്കു വേണ്ടിയാണിത്.

ഈ പദ്ധതി പ്രകാരം, അപേക്ഷിക്കുന്ന ദിവസം തന്നെ വിസ കിട്ടും. ഈ സൗകര്യം ബ്രിട്ടന്‍ ആദ്യമായി നല്‍കുന്ന രാജ്യം ഇന്ത്യയാണ്.

ഇത്തരം വിസയെടുക്കണമെങ്കില്‍ സാധാരണ ഫീസിനു പുറമേ 600 പൗണ്ട് കൂടി നല്‍കണം. ഇന്ത്യക്കാര്‍ക്കു സൗകര്യം എന്നതിലുപരി ബ്രിട്ടന് ഇതൊരു വരുമാനം കൂടിയാകുമെന്നര്‍ഥം.

ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ 'സൂപ്പര്‍ പ്രയോറിറ്റി വിസ' സംവിധാനം ഒരുക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പായിരിക്കുന്നത്.

വ്യവസായികള്‍ക്കും മറ്റുമാണ് ഇത് ഏറെ പ്രയോജനപ്പെടുക.

 
Other News in this category

 
 




 
Close Window