Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്ക് വീടുവാങ്ങാന്‍ സഹായം
.

ലണ്ടന്‍: വിദേശ കുടിയേറ്റക്കാര്‍ക്ക് വീട് വാങ്ങാന്‍ ബ്രിട്ടന്‍ സഹായം നല്‍കുന്നു. ഇന്ത്യയില്‍നിന്നടക്കമുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വീടു വാങ്ങാന്‍ മോര്‍ട്‌ഗേജ് എടുക്കുന്ന വിദേശികള്‍ക്ക് ആയിരക്കണക്കിന് പൗണ്ടാണ് സബ്‌സിഡി ലഭിക്കാന്‍ പോകുന്നത്. ആറു ലക്ഷം പൗണ്ട് വരെ വിലവരുന്ന വീടുകള്‍ വാങ്ങാനാണ് സഹായം.

കഴിഞ്ഞ ബജറ്റില്‍ ജോര്‍ജ് ഓസ്‌ബോണ്‍ പ്രഖ്യാപിച്ചു ഹെല്‍പ്പ് ടു ബൈ സ്‌കീം പ്രകാരമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതു പ്രകാരം പുതിയ വീടുകള്‍ വാങ്ങുന്നവര്‍ക്ക് അഞ്ചുശതമാനം പലിശ കുറച്ചുകൊടുത്താല്‍ മതിയാകും. സര്‍ക്കാര്‍ ലോണുകള്‍ക്ക് ആദ്യത്തെ അഞ്ചുവര്‍ഷം പലിശ വാങ്ങില്ലെന്നതിനാല്‍ മറ്റൊരു 20 ശതമാനം കൂടി ലാഭിക്കാന്‍ കഴിയും.

നികുതിയടക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കൂടിയാണ് ഈ പദ്ധതി. എന്നാല്‍, കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ ഇതു കാരണമാകുമെന്ന വിമര്‍ശനവും ഇതിനിടെ ഉയരുന്നുണ്ട്.

 
Other News in this category

 
 




 
Close Window