Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എന്‍എംസി നിയമങ്ങളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ - അന്വേഷണങ്ങള്‍ക്കായി സ്‌പെഷ്യല്‍ റെഗുലേറ്റര്‍
reporter
ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നിര്‍ദേശ പ്രകാരം എന്‍എംസി നിയമങ്ങള്‍ പരിഷ്‌കരിച്ചു. ഇതു സംബന്ധിച്ച് ലോ കമ്മീഷന് പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കി. ആശുപത്രികളിലെ ഗുരുതരമായ പിഴവുകളും അച്ചടക്ക ലംഘനങ്ങളും ഇനി മുതല്‍ ഒരു റെഗിലേറ്റര്‍ അന്വേഷിക്കും. എന്‍എംസി നേരിട്ടു നിയമിക്കുന്ന എക്‌സാമിനറുടെ അന്വേഷണം നിലവിലത്തേതു പോലെ തുടരും. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പുതിയ നിയമ ഭേദഗതി നടപ്പാക്കും. നഴ്‌സുമാരുടെ മികച്ച സേവനം ഉറപ്പാക്കാനാണ് പുതിയ നടപടിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, മിഡ്സ്റ്റഫോര്‍ഡ്ഷയര്‍ ഹോസ്പിറ്റലില്‍ രോഗികള്‍ മരിക്കാനിടയായ സംഭവമാണ് പെട്ടന്ന് നിയമഭേദഗതിക്കു കാരണം. ചികിത്സാ പിഴവുകളാണ് രോഗികള്‍ക്കു ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
 
Other News in this category

 
 




 
Close Window