Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഗ്രാജുവേറ്റ് എന്‍ട്രപ്രണര്‍ വിസയ്ക്ക് അപേക്ഷകര്‍ ഇന്ത്യക്കാര്‍
reporter

വിദ്യാസമ്പന്നര്‍ക്കുള്ള വ്യവസായ വിസയ്ക്ക് ആവശ്യക്കാര്‍ ഇന്ത്യക്കാരാണ്. അപേക്ഷകരിലേറെയും ഇന്ത്യയില്‍ നിന്നുള്ളവരാണ്. രണ്ടായിരം പേര്‍ക്കാണ് ഈ വിസ ലഭിക്കുക. ഇതിനായി അപേക്ഷിച്ചവരിലേറെയും ഇന്ത്യക്കാരാണ്. യുകെയിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ വിസ ലഭിക്കുക. പഠനം പൂര്‍ത്തിയാക്കിയ ശേഷം യുകെയില്‍ത്തന്നെ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിസയാണിത്. പോസ്റ്റ് സ്റ്റഡി വിസയ്ക്കു പകരം ഉപയോഗപ്രദമായ വിസയെന്നു വിശേഷിപ്പിക്കാം. യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കേഷനോടു കൂടി മാത്രമേ വിസ അനുവദിക്കുകയുള്ളൂ എന്നതുകൊണ്ട് വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഈ വിസ ഉപയോഗിക്കാനാകൂ. ഓരോ യൂണിവേഴ്‌സിറ്റിക്കുമായി നിശ്ചിത എണ്ണം വിസകളാണ് അനുവദിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ബിസിനസാണ് കൂടുതല്‍ വിദ്യാര്‍ഥികളും താത്പര്യപ്പെടുന്നത്. ഒരു ബിസിനസ് തുടങ്ങാനേ പറ്റൂ. ഒന്നിലേറെ ബിസിനസ് ആരംഭിക്കണമെങ്കില്‍ യു.കെ. ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റിന്റെ അംഗീകാരം നിര്‍ബന്ധമാണ്.

 
Other News in this category

 
 




 
Close Window