Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ സഹോദരങ്ങളെയും മക്കളെയും കൊണ്ടു വരുന്നതിന് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
reporter

കുടിയേറ്റ നിയമങ്ങള്‍ അമേരിക്കയും കര്‍ശനമാക്കിത്തുടങ്ങുകയാണ്. വിദേശങ്ങളില്‍ നിന്ന് ആളുകളുടെ കൂട്ടത്തോടെയുള്ള ഒഴുക്കു നിയന്ത്രിക്കലാണ് ആദ്യപടി. ഇതിന്റെ ഭാഗമായി ഇമ്മിഗ്രന്റ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നത് നിരോധിക്കും. അതോടെ ഇപ്പോള്‍ അമേരിക്കന്‍ സിറ്റിസന്‍ഷിപ്പ് ഉള്ളവര്‍ക്ക് സഹോദരങ്ങള്‍, വിവാഹിതരായ മക്കള്‍ എന്നിവരെ കൊണ്ടുവരാന്‍ സാധിക്കാതാകും. ഈ നിയന്ത്രണം നടപ്പാക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള ബില്ല് സെനറ്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അനുമതി നല്‍കിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. അമേരിക്കന്‍ പൗരത്വമുള്ള വിദേശികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടു വരുന്നതിനുള്ള പെറ്റീഷന്‍ ഫയല്‍ ഇതോടെ അവസാനിക്കും. നിലവില്‍ പെറ്റീഷന്‍ സമര്‍പ്പിച്ചവര്‍ക്ക് പഴയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും. 2013 അവസാനത്തോടെ നിയമം നടപ്പാക്കും.

 
Other News in this category

 
 




 
Close Window