Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലെ ആശുപത്രികളില്‍ ജോലിക്കെത്തുന്ന നഴ്‌സുമാര്‍ക്ക് ക്ലിനിക്കല്‍ വൈദഗ്ധ്യ പരിശോധന നടപ്പാക്കുന്നു
reporter

നഴ്‌സ് ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ക്ലിനിക്കല്‍ വൈദഗ്ധ്യ പരിശോധന നിര്‍ബന്ധമാക്കുന്നു. ഐഇഎല്‍ടിഎസിലൂടെ ഭാഷാപ്രാവീണ്യം പരിശോധിക്കുന്നതുപോലെ, ജോലിയിലുള്ള മികവ് പരിശോധിക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ രാജ്യങ്ങളിലും നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ടെസ്റ്റിങ് സെന്ററുകള്‍ തുറക്കും. 2014 അവസാനത്തോടെ ഈ നിര്‍ബന്ധിത പരിശോധന പ്രാബല്യത്തില്‍ വരും. നഴ്‌സിങ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ നഴ്‌സുമാര്‍ അടുത്ത വര്‍ഷം മുതല്‍ ഐഇഎല്‍ടിഎസിനൊപ്പം മറ്റൊരു പരീക്ഷയ്ക്കു കൂടി തയാറെടുക്കണം. പ്രാക്റ്റിക്കലായി എത്രമാത്രം മികവുണ്ടെന്ന് ബ്രിട്ടനിലെ ആശുപത്രികള്‍ക്കു മുന്നില്‍ തെളിയിക്കേണ്ടിവരും. ഓരോ രാജ്യങ്ങളിലും ബ്രിട്ടിഷ് കൗണ്‍സിലുകളില്‍ ഇതിനുള്ള ടെസ്റ്റിങ് സെന്ററുകള്‍ തുറക്കും. ഏതൊക്കെ രാജ്യങ്ങളിലാണ് സെന്ററുകള്‍ തുറക്കേണ്ടതെന്നതിനെക്കുറിച്ച് സര്‍വെ പുരോഗമിക്കുകയാണ്. അമേരിക്കയില്‍ നഴ്‌സിങ് ജോലിക്ക് നേരത്തേ തന്നെ ഇത്തരത്തിലുള്ള പരിശോധന നടപ്പാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window