Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനില്‍ പ്രീ ടെര്‍മിനേഷന്‍ റെഗുലേഷന്‍സ് നിലവില്‍വന്നു, പരാതികള്‍ നല്‍കാന്‍ ഇനി ട്രിബ്യൂണല്‍ ഫീസ് കൊടുക്കണം
reporter
ബ്രിട്ടനിലെ തൊഴില്‍നിയമങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നു. ജോലിക്കാര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതാണ് ഭേദഗതി. പ്രീ ടെര്‍മിനേഷന്‍ റെഗുലേഷനും, എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ ഫീസുമാണ് പ്രധാനപ്പെട്ട മാറ്റം. ഇതു രണ്ടും ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കും. തൊഴിലുടമയ്‌ക്കെതിരേ (എംപ്ലോയര്‍) ഏതെങ്കിലും തരത്തിലുള്ള പരാതിയുമായി ട്രിബ്യൂണലിനെ സമീപിക്കണമെങ്കില്‍ ഇനി മുതല്‍ നിശ്ചിത തുക സെക്യൂരിറ്റിയായി നല്‍കണം. കേസ് വിചാരണ സമയത്തും അധിക തുക കെട്ടിവയ്‌ക്കേണ്ടിവരും. കേസിന്റെ സ്വഭാവത്തിനനുസരിച്ച് ഫീസിന്റെ വലുപ്പവും മാറും. ഒരു വ്യക്തി നല്‍കുന്ന പരാതിക്കും, ഒന്നിലേറെപ്പേര്‍ നല്‍കുന്ന പരാതിക്കും ഫീസ് വ്യത്യാസമുണ്ടാകും. ശമ്പളക്കുറവ്, ശമ്പളം കൃത്യസമയത്തു നല്‍കാതിരിക്കല്‍ എന്നിവയ്ക്ക് 230 പൗണ്ട് വരെ ചാര്‍ജ് ചെയ്യും. ജോലിയില്‍ നിന്നു പുറത്താക്കല്‍, ശമ്പളവ്യത്യാസം തുടങ്ങിയ പരാതിക്ക് 950 പൗണ്ട് വരെ ട്രിബ്യൂണലില്‍ കെട്ടിവയ്‌ക്കേണ്ടിവരും.
ജോലി നഷ്ടപ്പെട്ട തൊഴിലാളി തൊഴിലുടമയ്‌ക്കെതിരേ നല്‍കുന്ന നഷ്ടപരിഹാരത്തുക 74200 പൗണ്ടാക്കി നിശ്ചയിച്ചു. പരമാവധി ഇത്രയും തുകയ്ക്കു മാത്രമേ നഷ്ടപരിഹാരത്തിനു കേസു കൊടുക്കാന്‍ സാധിക്കൂ. ചുരുക്കത്തില്‍, തൊഴിലുടമയ്ക്ക് അനുകൂലമെന്നു പ്രത്യക്ഷത്തില്‍ വിലയിരുത്താവുന്ന വിധത്തിലുള്ള പരിഷ്‌കാരങ്ങളാണ് ഇത്തവണ വരുത്തിയിട്ടുള്ളത്.
 
Other News in this category

 
 




 
Close Window