Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സസെക്‌സ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഗ്രാജുവേഷന്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
reporter
യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കാറുണ്ട്. ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഇപ്പോള്‍ അപേക്ഷിക്കണം. 2.39 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു നീക്കിവച്ചിട്ടുള്ള സ്‌കോളര്‍ഷിപ്പാണ് ഇത്. സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ 2013 സെപ്റ്റംബറില്‍ തുടങ്ങുന്ന കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഓണ്‍ലൈനില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 1. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സസെക്‌സ് യൂണിവേഴ്‌സിറ്റിയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
 
Other News in this category

 
 




 
Close Window