Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസിറ്റിങ് വിസയ്ക്ക് 3000 പൗണ്ട് സെക്യൂരിറ്റി : പൈലറ്റ് സ്‌കീം നവംബറില്‍
reporter
വിസിറ്റിങ് വിസയ്ക്ക് 3000 പൗണ്ട് സെക്യൂരിറ്റി വാങ്ങാനുള്ള തീരുമാനം അന്തിമ ഘട്ടത്തിലെത്തി. നവംബറില്‍ നടപ്പാക്കുമെന്ന് ഉറപ്പായി. വിദേശ രാജ്യങ്ങളില്‍ നിന്ന് അനുമതി തേടിക്കൊണ്ടുള്ള കത്തിടപാടുകള്‍ പൂര്‍ത്തിയാക്കി. 2014 നവംബര്‍ വരെ പൈലറ്റ് സ്‌കീം എന്ന രീതിയില്‍ നടപ്പാക്കാനാണ് തീരുമാനം. ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, നൈജീരിയ, ഘാന എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് ഈ ഒരു വര്‍ഷം സന്ദര്‍ശക വിസയ്ക്ക് 3000 പൗണ്ട് ബാധകമാവുക.
വിസ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ തങ്ങുന്നതു നിരുത്സാഹപ്പെടുത്താനും ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയുടെ സേവനം ഉപയോഗിക്കുന്ന വിദേശികളില്‍നിന്നു പണം ഈടാക്കാനും ലക്ഷ്യമിട്ടാണ് ബോണ്ട് ഏര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വിസിറ്റിങ് വിസയ്ക്കായി 2012ല്‍ മാത്രം അഞ്ചുലക്ഷത്തോളം അപേക്ഷകളാണ് ബോര്‍ഡര്‍ ഏജന്‍സിയിലെത്തിയത്.
 
Other News in this category

 
 




 
Close Window