|
യുകെയില്‍ റെസിഡന്‍സിയുള്ള ഒരാള്‍ക്ക് ബന്ധുക്കളെ കൊണ്ടു വരുന്നതിനുള്ള നിബന്ധനയില്‍ കോടതിയും ഹോം ഓഫീസും തമ്മില്‍ പൊരുതുന്നു. ഭാര്യയെയോ, ജീവിതപങ്കാളിയെയോ, കുട്ടികളെയോ കൊണ്ടു വരുന്നതിന് ഹൈക്കോടതി വിധിച്ച മിനിമം വരുമാനത്തിനെതിരേ ഹോം ഓഫീസ് അപ്പീല്‍ നല്‍കി. ഫാമിലി റൂട്ടിലുള്ള അപേക്ഷകളില്‍ സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കിയെടുക്കാന്‍ നിയമസാധുത തേടുകയാണ് ഹോം ഓഫീസ്. യുകെയില്‍ റെസിഡന്‍സിയുള്ള വിദേശികളുടെ ബന്ധുക്കളെയാണ് ഇതു ബാധിക്കുക.
യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്തു നിന്നുള്ളവര്‍ക്കാണ് വിധി ബാധകമെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി ഓഫീസ് വ്യക്തമാക്കുന്നുണ്ട്. ഭാര്യ, ജീവിതപങ്കാളി, കുട്ടികള്‍ - എന്നിവര്‍ക്കു വേണ്ടി സെറ്റില്‍മെന്റ് വിസയ്ക്ക് ശ്രമിക്കുന്നവരുടെ അപേക്ഷകള്‍ കോടതി വിധി വന്നതിനു ശേഷം പരിഗണിക്കുമെന്നും ഹോം ഫീസ് അറിയിച്ചു. |