Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഓസ്‌ട്രേലിയ വിസാ ഫീസ് വര്‍ധിപ്പിക്കുന്നു : സെപ്റ്റംബര്‍ 1 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും
reporter
കുടിയേറ്റം ദ്രുതഗതിയിലായ ഓസ്‌ട്രേലിയ വിസ ഫീസ് ഉയര്‍ത്തുന്നു. സെപ്റ്റംബര്‍ മുതലാണ് പുതുക്കിയ ഫീസ് നിലവില്‍ വരുക. 457 ക്ലാസ് വിസയ്ക്കുള്ള അപേക്ഷാ ഫീസ് 1035 ഡോളറായി വര്‍ധിക്കും. ഇപ്പോള്‍ ഇത് 900 ഡോളര്‍ ആണ്. 18 വയസിനു മുകളിലുള്ള ആശ്രിതര്‍ക്കുള്ള അഡീഷണല്‍ അപേക്ഷാ ഫീസ് 1035 ആകും. 900 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. 18 വയസിനു താഴെയുള്ള ഇതേ വിഭാഗത്തില്‍പ്പെട്ട അഡീഷണല്‍ ഫീസ് 225-ല്‍ നിന്ന് 260 ഡോളറാകും.
സ്റ്റാന്‍ഡേര്‍ഡ് ബിസിനസ് സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷ ഫീസിലും(420 ഡോളര്‍) നോമിനേഷന്‍ അപേക്ഷാ ഫീസിലും(330 ഡോളര്‍) മാറ്റം വരില്ല.സബ് ക്ലാസ് 186, സബ്ക്ലാസ് 187 ബേസ് വിസകള്‍ക്കുള്ള അപേക്ഷാ ഫീസ് 3060ല്‍ നിന്ന് 3520 ഡോളറായി ഉയരും. ഈ ക്ലാസിലെ അഡീഷണല്‍ ഡിപ്പന്‍ഡന്റ് നിരക്ക് 18 വയസിനു മുകളിലുള്ളവര്‍ക്ക് 1760 ഡോളറായും (നിലവില്‍ 1530 ഡോളര്‍) 18 വയസിനു താഴെയുള്ളവര്‍ക്ക് 880 ഡോളറായും(നിലവില്‍ 765ഡോളര്‍) വര്‍ധിക്കും.
അപേക്ഷകരെല്ലാവരും സ്വന്തം രാജ്യത്തിന്റെ കറന്‍സിയില്‍ ഫീസ് നല്‍കണം. അതാത് എംബസികളിലാണ് ഫീസ് നല്‍കേണ്ടത്. ഓസ്‌ട്രേലിയന്‍ ഡോളറില്‍ നല്‍കുന്ന ഫീസ് സ്വീകാര്യമല്ല.
 
Other News in this category

 
 




 
Close Window