Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസാ നടപടികള്‍ വേഗതയിലാക്കാന്‍ 'ആധാര്‍ കാര്‍ഡ് ' നിര്‍ബന്ധം : ആധാര്‍ ഉള്ളവര്‍ക്ക് യുഎസ്, കാനഡ വിസാ പ്രോസസിങ്ങ് എളുപ്പമാകും
reporter
വിവിധ രാജ്യങ്ങളിലെ എംബസികളുമായി 'ആധാര്‍ കാര്‍ഡ് ' ബന്ധിപ്പിക്കാന്‍ ഇന്ത്യ നടപടികള്‍ ആരംഭിച്ചു. വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ശേഖരിക്കാനാണ് ആധാറുകള്‍ എംബസിയുമായി ബന്ധിപ്പിക്കുന്നത്. എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കാന്‍ ആധാര്‍ കാര്‍ഡുകളിലൂടെ സാധ്യമാകും. അമേരിക്ക, കാനഡ, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ ആധാര്‍ വിവരങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്. വിസ പ്രോസസിങ് എളുപ്പമാക്കാന്‍ ഈ വിവരങ്ങള്‍ സഹായിക്കുമെന്നാണ് വിവിധ എംബസികളെ ഇന്ത്യ അറിയിച്ചിട്ടുള്ളത്.
ഓരോ രാജ്യങ്ങളുടെയും ഇമിഗ്രേഷന്‍ വിഭാഗവുമായി ആധാര്‍ ബന്ധം സ്ഥാപിക്കും. വ്യക്തികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് 'ഓണ്‍ലൈന്‍ സൊലൂഷന്‍' ഉപയോഗപ്പെടുത്താന്‍ ആധാര്‍ വഴിയൊരുക്കും. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ വ്യക്തിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഓണ്‍ലൈനില്‍ തേടാന്‍ ആധാര്‍ സഹായിക്കും.
വിസയ്ക്ക് അപേക്ഷിക്കുന്നവരെ ആധാര്‍ സഹായിക്കും. വിവരങ്ങളെല്ലാം ആധാറില്‍ കൃത്യമായതുകൊണ്ട് സെക്കന്‍ഡ് വെരിഫിക്കേഷന്‍ ഒഴിവായിക്കിട്ടും. ബയോമെട്രിക് ഓഥന്റിക്കേഷന്‍ സര്‍വീസാണ് ആധാര്‍ കാര്‍ഡിലൂടെ ലഭ്യമാകുന്നത്.
 
Other News in this category

 
 




 
Close Window