Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ന്യൂസിലാന്‍ഡ് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി : സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് അവസരങ്ങള്‍ ഏറെ
reporter
ന്യൂസിലാന്‍ഡിലേക്ക് കുടിയേറ്റത്തിന് അനുകൂല സമയമാണിത്. വിസാ നിയമങ്ങളില്‍ ഇളവു പ്രഖ്യാപിച്ചുകൊണ്ട് എംപ്ലോയ്‌മെന്റ് വകുപ്പ് റിപ്പോര്‍ട്ട് പുറത്തിറക്കി. സ്റ്റുഡന്റ് വിസ, എസന്‍ഷ്യല്‍ സ്‌കില്‍ വര്‍ക്ക് വിസ, വര്‍ക്കിംഗ് ഹോളിഡേ മേക്കേഴ്‌സ്, സീസണല്‍ അഗ്രിക്കള്‍ചറല്‍ വര്‍ക്കേഴ്‌സ് വിഭാഗങ്ങളിലേക്ക് താത്കാലിക വിസകള്‍ ലഭിക്കും. താത്കാലിക വിസയില്‍ ജോലിചെയ്യുന്നവരുടെ ജീവിത പങ്കാളിക്കോ കുടുംബാംഗത്തിനോ താത്കാലിക വര്‍ക്ക് വിസയ്ക്ക് ഇപ്പോള്‍ അപേക്ഷക്ഷിക്കാം.
വിദേശ ജോലിക്കാരുടെ സാന്നിധ്യം ന്യൂസിലന്‍ഡ് സ്വദേശികളായ ജോലിക്കാര്‍ക്ക് ഗുണം ചെയ്തുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ബിസിനസ്, ഇന്നവേഷന്‍ ആന്‍ഡ എംപ്ലോയ്‌മെന്റ് വകുപ്പ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.

സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് ആഴ്ചയില്‍ ഇരുപതു മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുവാദമുണ്ട്. ന്യൂസിലാന്‍ഡ് സ്വദേശികള്‍ക്കായി എസന്‍ഷ്യല്‍ സ്‌കില്‍ വര്‍ക്കുകള്‍ റിസര്‍വ് ചെയ്യണമെന്നാണ് നിയമം. ബാക്കി വരുന്ന തൊഴിലവസരങ്ങളാണ് വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. യൂറോപ്പിലെയും തെക്കു-വടക്കന്‍ അമേരിക്കയിലെയും 40 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ന്യൂസിലാന്‍ഡിലേക്ക് വര്‍ക്കിംഗ് ഹോളിഡേ വിസ ലഭിക്കും. 18-നും 30-നും ഇടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. 15 മാസം അവിടെ താമസിക്കാന്‍ അനുമതിയുണ്ട്. ഇംഗ്ലണ്ടുകാര്‍ക്ക് രണ്ടു വര്‍ഷം വരെ വിസ ലഭിക്കും.
 
Other News in this category

 
 




 
Close Window