Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഓസ്‌ട്രേലിയയിലെ ആശുപത്രികളില്‍ ആവശ്യത്തിനു നഴ്‌സുമാരില്ല : 2014ല്‍ വന്‍തോതില്‍ നഴ്‌സസ് റിക്രൂട്‌മെന്റ് ഉണ്ടാകും
reporter
ഓസ്‌ട്രേലിയയിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ഷോര്‍ട്ടേജ്. ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളില്‍ ജീവനക്കാരുടെ കുറവുണ്ടെന്ന് ഹെയ്‌സ് ഗ്ലോബല്‍ സ്‌കില്‍സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകള്‍ക്കും ആളുകളെ ആവശ്യമുണ്ട്. ഒഴിവുകള്‍ നികത്താനായി അടുത്ത വര്‍ഷം ആദ്യം തന്നെ വന്‍തോതില്‍ റിക്രൂട്‌മെന്റ് നടത്തുമെന്നാണ് സൂചന. ഓസ്‌ട്രേലിയയിലെ വിവിധ സ്ഥാപനങ്ങളിലും ഒഴിവുകള്‍ നികത്താന്‍ സാധിച്ചിട്ടില്ല. സ്വകാര്യ കമ്പനികളും റിക്രൂട്‌മെന്റ് അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവച്ചിരിക്കുകയാണ്.
സ്‌പെഷ്യലൈസ്ഡ് നഴ്‌സുമാര്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്്, എസ്റ്റിമേറ്റേഴ്‌സ്, സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് - എന്നീ ജോലികള്‍ക്കാണ് ഒഴിവുള്ളത്. സ്‌കില്‍ഡ് മേഖലയിലെ ഈ ഒഴിവുകള്‍ നികത്തണമെന്ന് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും ആളുകള്‍ക്ക് വിസ അനുവദിച്ചു കിട്ടുന്നതിനായി പ്രമുഖ കമ്പനികള്‍ ശ്രമം ആരംഭിച്ചു. ഇന്ത്യ ഉള്‍പ്പെടെ മുപ്പതു രാജ്യങ്ങളില്‍ നിന്ന് ജോലിക്ക് ആളുകളെ കണ്ടെത്താനാണ് ഓസ്‌ട്രേലിയന്‍ കമ്പനികളുടെ ശ്രമം. ഓസ്‌ട്രേലിയയിലെ തൊഴിലവസരങ്ങള്‍ കണക്കാക്കിയ ശേഷം ഹെയ്‌സ് ഗ്ലോബല്‍ സ്‌കില്‍സ് ഇന്‍ഡക്‌സ് തയാറാക്കി. ഈ റിപ്പോര്‍ട്ടിലാണ് ഓസ്‌ട്രേലിയയിലെ തൊഴിലവസരങ്ങളെക്കുറിച്ചു വിശദീകരിച്ചിട്ടുള്ളത്.
 
Other News in this category

 
 




 
Close Window