Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസ അപേക്ഷകള്‍ക്ക് ചെലവേറും
reporter
ലണ്ടന്‍: വിസ അപേക്ഷകള്‍ അടക്കമുള്ള ഇമിഗ്രേഷന്‍ ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രീമിയം സര്‍വീസുകള്‍ അടക്കമുള്ളവയ്ക്ക് ശരാശരി നാലു ശതമാനം വര്‍ധനയാണ് വരുന്നത്.

പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഏപ്രില്‍ ആറിന് വര്‍ധന നടപ്പാകും. വിദേശത്ത് ലഭ്യമാക്കുന്ന ചില പ്രീമിയം സര്‍വീസുകളുടെ ഫീസ് മാര്‍ച്ച് 31നു കൂടും. ഹ്രസ്വകാല വിസിറ്റ് വിസ അടക്കമുള്ളവയ്ക്ക് വര്‍ധന ബാധകമായിരിക്കും.

35 ദിവസത്തെ പ്രയോറിറ്റി വിസ സേവനത്തിന് 100 പൗണ്ടാകും. പ്രയോറിറ്റി സെറ്റില്‍മെന്റ് അപേക്ഷയ്ക്ക് 300 പൗണ്ട് വരും. സൂപ്പര്‍ പ്രയോറിറ്റി വിസ സേവനത്തിന് 600 പൗണ്ടാകും. ഓഫിസ് സമയം കഴിഞ്ഞുള്ള അപ്പോയിന്റ്‌മെന്റിന് 50 പൗണ്ടും പാസ്‌പോര്‍ട്ട് പാസ്ബാക്കിന് 40 പൗണ്ടും ഫീസ് ചുമത്തും.

അതേസമയം, ചിലയിനങ്ങളില്‍ ഫീസ് കുറയ്ക്കാനും നിര്‍ദേശമുണ്ട്. ഡയറക്റ്റ് എര്‍സൈഡ് ട്രാന്‍സിറ്റ് വിസയ്ക്ക് 40 പൗണ്ടായാണ് ചെലവ് കുറയുക. ടയര്‍ 2 സ്‌പോണ്‍സര്‍ഷിപ്പ് ഫീസാണ് കുറവു വരുന്ന മറ്റൊരിനം.
 
Other News in this category

 
 




 
Close Window