Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലേക്കുള്ള വിസാ ഫീസ് ഉയര്‍ത്തി, വിസിറ്റിങ് വിസാ ചാര്‍ജുകളിലും വര്‍ധന : ഏപ്രില്‍ ആദ്യആഴ്ച മുതല്‍ അപേക്ഷിച്ചവര്‍ക്ക് വര്‍ധിപ്പിച്ച നിരക്ക് ബാധകം
reporter
കസ്റ്റമര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വരുന്ന അധികച്ചെലവ് പരിഹരിക്കുന്നതിനായി യുകെ വിസാ ഫീസ് ഉയര്‍ത്തി. വിസിറ്റിങ് വിസ ഉള്‍പ്പെടെ ഇമിഗ്രേഷനിലെ ഒട്ടുമിക്ക അപേക്ഷകള്‍ക്കും ആറു ശതമാനം വീതം ഫീസ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. വിസ, ഇമിഗ്രേഷന്‍ , നാഷണാലിറ്റി അപേക്ഷകള്‍ക്ക് നല്‍കേണ്ടിയിരുന്ന ഫീസ് സര്‍ക്കാര്‍ ഉയര്‍ത്തി. ഹ്രസ്വകാല സന്ദര്‍ശക വിസ, വര്‍ക്ക് സ്റ്റഡി സെറ്റില്‍മെന്റ് വിസ എന്നിവയ്ക്കുള്ള അപേക്ഷകള്‍ക്കും ഈ വര്‍ധന ബാധകമായിരിക്കും.

പുതിയ നിരക്കുകള്‍ ഈമാസം ആറുമുതല്‍ പ്രാബല്യത്തിലുണ്ട്. ഷോര്‍ട്ട് ടേം വിസിറ്റ്, വര്‍ക്ക്, സ്റ്റഡി, സെറ്റില്‍മെന്റ് എന്നിവയ്ക്കുള്ള അപേക്ഷകളുടെ നിരക്ക് നാലുശതമാനം ഉയര്‍ത്തിയിട്ടുണ്ട്. എല്ലാ ആശ്രിതരുടെയും ഫീസുകളും ഉയര്‍ത്തി. അതേസമയം, യു കെയിലുള്ള ആശ്രിതര്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കുട്ടികക്കുള്ള അപേക്ഷകളിലും ഡിസ്‌കൗണ്ട് ഉണ്ടാകും. പ്രയോറിട്ടി പോസ്റ്റല്‍ സര്‍വീസ് ഫീസ് 300 പൗണ്ടായി ഉയര്‍ത്തി. ഇന്‍ പേഴ്‌സണല്‍ അപേക്ഷാഫീ 400 പൗണ്ട്. ടിയര്‍ ടു ലാര്‍ജ് സ്‌പോണ്‍സര്‍ ലൈസന്‍സുകള്‍ക്കും സ്‌പോണ്‍സര്‍ ആക്ഷന്‍ പ്ലാനുകള്‍ക്കുമുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഫീസ് കുറച്ചിട്ടുണ്ട്. ടിയര്‍ ടു ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍സ് ഫീസ് 428 പൗണ്ട് വീതം ഏര്‍പ്പെടുത്തി. 5 വര്‍ഷത്തേക്കുള്ള പുതിയ ടിയര്‍ ടു ജനറല്‍ , ഐ സി ടി അപേക്ഷകള്‍ ഏര്‍പ്പെടുത്തി. പത്തുവര്‍ഷ ദീര്‍ഘകാല വിസിറ്റിങ് വിസ ഫീസ് 737 പൗണ്ടുതന്നെ തുടരും. 24 മണിക്കൂറിന്റെ സൂപ്പര്‍ പ്രയോറിട്ടി വിസ സര്‍വീസിന് 600 പൗണ്ടാണ് പുതിയ ചാര്‍ജ്.
അപേക്ഷകര്‍ക്ക് ബാധ്യതയാകുന്നതു തന്നെയാണ് ചാര്‍ജ്. എങ്കിലും, കാലതാമസം വരാതെ നടപടികള്‍ പൂര്‍ത്തിയാക്കാനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചത് ആശ്വാസമാകും.
 
Other News in this category

 
 




 
Close Window