Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസയിലെത്തുന്നവരില്‍ 1 ലക്ഷം പേര്‍ കോഴ്‌സ് കഴിഞ്ഞിട്ടും നാട്ടിലേക്കു മടങ്ങിയിട്ടില്ല
reporter
ബ്രിട്ടനിലേക്കു കുടിയേറാനുള്ള എളുപ്പമാര്‍ഗം സ്റ്റുഡന്റ് വിസയാണെന്നതു വ്യക്തമാക്കിക്കൊണ്ട് പുതിയ കണക്കുകള്‍ പുറത്തു വന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി ഹോം ഓഫീസ് നടത്തിയ കണക്കെടുപ്പ് യൂണിവേഴ്‌സിറ്റികളിലുമെത്തി. ഓരോ വര്‍ഷവും ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ മുങ്ങുന്നുണ്ടെന്നു വ്യക്തമായി. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇത്രയും സറ്റുഡന്റ്‌സ് നാട്ടിലേക്കു മടങ്ങിയിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇവരെല്ലാം യുകെയില്‍ പലയിടത്തായി ജോലി ചെയ്യുന്നുണ്ട്. ഇതില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്.

യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ഹാജരാകുന്ന ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്ത സ്ഥിതിയാണ്. വരുന്നത് ശരിയായ രേഖകളുടെ അടിസ്ഥാനത്തിലാണ്. പഠനം കഴിയുന്നതോടെയാണ് അപ്രത്യക്ഷമാകല്‍. ഇവരെ പിന്നീട് കണ്ടെത്താനോ തിരിച്ചയക്കാണോ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം യുകെയ്ക്ക് പഠനത്തിനായി എത്തിയ വിദേശ വിദ്യാര്‍ഥികള്‍ 177,000 പേരാണ്. 2011 ലിത് 246,000 ആയിരുന്നു. സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുമൂലം ഇന്ത്യക്കാരായ വിദ്യാര്‍ഥികളുടെ എണ്ണം വളരെ താഴുകയായിരുന്നു.

കാണാതാകുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വിവിധ സ്ഥാപനങ്ങളില്‍ ജോലിയ്ക്ക് കയറുകയാണ്. ഇവരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്.
 
Other News in this category

 
 




 
Close Window