Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നേരിട്ടു സ്വീകരിക്കില്ല : ഓണ്‍ലൈനില്‍ അപ്പോയ്ന്റ്‌മെന്റ് നിര്‍ബന്ധം
reporter
ബ്രിട്ടനില്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ വഴി അപ്പോയിന്റ്‌മെന്റ് എടുത്തവരുടെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. നേരിട്ടു നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. തപാല്‍ മാര്‍ഗമുള്ള സര്‍വീസ് തത്ക്കാലം തുടരും. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു. പ്രതിദിനം നൂറ് പേരുടെ അപേക്ഷയാണ് കൈകാര്യം ചെയ്യുക. ഇന്ത്യന്‍ എംബസിയിലെ തിരക്ക് കുറയ്ക്കുന്നിനും ഇടപാടുകള്‍ സുതാര്യവും വേഗത്തിലാക്കുന്നതിനുമാണ് നടപടി. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രഞ്ജന്‍ മത്തായിയാണ് ഈ മാറ്റം നടപ്പിലാക്കിയത്.
ഇന്ത്യക്കാരുടെയും ഇന്ത്യന്‍ വംശജരുടെയും സൗകര്യം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ ഇന്ത്യന്‍ എംബസി ആവിഷ്‌കരിച്ചു വരികയാണ്. പാസ്‌പോര്‍ട്ട്, വിസ, ഒസിഐ, പിഐഒ കാര്‍ഡുകളും വിവിധ പദ്ധതികളുടെയും കളക്ഷനും ഡെലിവറിയും ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇതു നിലവില്‍ വരും. മലയാളിയായ രഞ്ജന്‍ മത്തായി ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേറ്റതോടെയാണ് പരിഷ്‌കാരങ്ങള്‍ ഊര്‍ജിതമാക്കിയത്.
പ്രവാസി ഇന്ത്യക്കാരുടെയും യുകെയിലുള്ള ഇന്ത്യന്‍ വംശജരുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി 'പബ്ലിക് റെസ്‌പോണ്‍സ് യൂണിറ്റ്' അടുത്തിടെ തുടങ്ങിയിട്ടുണ്ട്. എല്ലാ ആഴ്ചയും 'ഓപ്പണ്‍ ഹൗസു'കളും നടത്തുന്നുണ്ട്. ഈ പരിപാടിയില്‍ നേരിട്ടു ചെന്ന് എല്ലാവര്‍ക്കും സംശയങ്ങള്‍ നിവാരണം ചെയ്യാം. ഉദ്യോഗസ്ഥര്‍ മറുപടി നല്‍കും.
സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസി ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിക്കുന്ന പരിപാടി അവസാനിച്ചു. ഇനി വീട്ടിലിരുന്ന് അപ്പോയ്ന്റ്‌മെന്റ് എടുക്കാം. കൃത്യ ദിവസം, കൃത്യസമയത്ത് എത്തിയാല്‍ പാസ്‌പോര്‍ട്ട് നടപടി ക്രമങ്ങള്‍ നടത്താം.
 
Other News in this category

 
 




 
Close Window