Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഒരു വിസയില്‍ ബ്രിട്ടനും അയര്‍ലന്‍ഡും സന്ദര്‍ശിക്കാവുന്ന പദ്ധതി ഒക്‌റ്റോബര്‍ മുതല്‍ നടപ്പാക്കും : വിസിറ്റിങ്ങിനെത്തുന്നവര്‍ക്ക് രണ്ടു രാജ്യങ്ങളിലും താമസിക്കാം
reporter
ഒരു വിസയില്‍ അയല്‍ലന്‍ഡും യുകെയും സന്ദര്‍ശിക്കാനുള്ള പദ്ധതി സെപ്റ്റംബര്‍ അവസാനത്തോടെ നടപ്പാക്കും. അയര്‍ലന്‍ഡിലേക്ക് വിസിറ്റിങ് വിസയില്‍ വരുന്നവര്‍ക്ക് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും അതേ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം. ജോയിന്റ് ഇനീഷ്യേറ്റീവ് ബിറ്റ്‌വീന്‍ അയര്‍ലന്‍ഡ് ആന്‍ഡ് ദി യുണൈറ്റഡ് കിംഗ്ഡം എന്നാണ് ഈ വിസാ പദ്ധതിയുടെ പേര്. രണ്ടു രാജ്യങ്ങളിലും സഞ്ചരിക്കാവുന്ന വിസയുടെ ചെക്കിങ്ങിനായുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായി. ഒക്‌റ്റോബര്‍ ആദ്യ വാരം മുതല്‍ വിസ അനുവദിച്ചു തുടങ്ങും.
പുതിയ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അയര്‍ലന്‍ഡിലെ ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ പ്രത്യേക പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇമിഗ്രേഷന്‍ പരിശോധന കൂടുതല്‍ കര്‍നമാക്കിയിട്ടുണ്ട്. നോണ്‍ യൂറോപ്യന്‍ യാത്രികര്‍ക്കായി പ്രത്യേകം ബോര്‍ഡര്‍ കണ്‍ട്രോള്‍ ബൂത്തുകള്‍ തുറന്നു. ഈ കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് അയര്‍ലന്‍ഡിലെയോ, യുകെയിലെയോ ഒരു വിസ എടുത്താല്‍ രണ്ടു രാഷ്ട്രങ്ങളും സന്ദര്‍ശിക്കാമെന്നതാണ് ഗുണം. രണ്ടിടത്തും ബന്ധുക്കളുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം ഇതു ഗുണകരമാകും.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വൈകിയതാണ് വിസാപദ്ധതി നടപ്പാക്കല്‍ സെപ്റ്റംബര്‍ ഒടുവിലേക്കു മാറ്റിയത്. ഒക്‌റ്റോബര്‍ ഒന്നു മുതല്‍ വിസ ഇഷ്യൂ ചെയ്തു നല്‍കാന്‍ കഴിയുമെന്നാണ് ഇരുരാജ്യങ്ങളിലെയും ഇമിഗ്രേഷന്‍ വിഭാഗം അറിയിച്ചിട്ടുള്ളത്.
 
Other News in this category

 
 




 
Close Window