Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിച്ചേക്കും : പ്രോസ്‌കി വോട്ട് പരിഗണനയില്‍
Reporter
ജോലിചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രവാസികളെ അനുവദിക്കുന്നതിന്റെ ആദ്യപടിയായി ഭാഗികമായി ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാല്‍വോട്ട് അനുവദിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. ഇ-തപാല്‍ വോട്ട്, ഇന്ത്യയില്‍ പകരക്കാരനെ (പ്രോക്‌സി) ഉപയോഗിച്ചുള്ള വോട്ട് എന്നിവ പരിഗണിക്കാമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നേതൃത്വത്തിലുള്ള സമിതി സുപ്രിംകോടതിയോടു ശുപാര്‍ശ ചെയ്തത്.

പ്രവാസികള്‍ക്കു വിദേശത്തുവച്ച് വോട്ടുചെയ്യാനുള്ള സൗകര്യം ആവശ്യപ്പെട്ടു ദുബായിലെ ഡോ. വി.പി. ഷംഷീര്‍ നല്‍കിയ ഹര്‍ജി ഇനി അടുത്തമാസം അഞ്ചിനു സുപ്രിംകോടതി പരിഗണിക്കും. ജനപ്രാതിനിധ്യ നിയമത്തില്‍(ആര്‍പിഎ) ഭേദഗതി ആവശ്യമാണോയെന്നു വ്യക്തമാക്കാന്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്.

കോടതിയെ അറിയിക്കാനുള്ള നിലപാട് തയാറാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷനുമായി നിയമമന്ത്രാലയം ചര്‍ച്ചനടത്തി. കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ചയെന്നു കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. പകരക്കാരെ ഉപയോഗിച്ചോ ഇ-തപാല്‍ രീതിയിലോ വോട്ട് അനുവദിക്കുന്നതിനു ജനപ്രാധിത്യ നിയമത്തിലും (1951), തിരഞ്ഞെടുപ്പു നടത്തിപ്പു ചട്ടങ്ങളിലും (1961) ഭേദഗതി വരുത്തണമെന്നാണു കമ്മിഷന്‍ നിലപാടെടുത്തത്.
 
Other News in this category

 
 




 
Close Window