Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കൂട്ടായ്മയുടെ കരുത്തില്‍ 'ഗുരുകുലം' സ്ഥാപിച്ച് യുകെയിലെ ശ്രീനാരായണീയര്‍ സംഘടനകളുടെ എണ്ണം ഏഴാക്കി
Reporter

യുകെയിലെ എസ്.എന്‍.ഡി.പി ശാഖായോഗത്തിന് ഏഴാമത് കുടുംബയൂണിറ്റായ ഗുരുകുലം നിലവില്‍ വന്നു. ഡിവൈസസില്‍ ചേര്‍ന്ന കുടുംബസംഗമത്തില്‍ വെച്ച് യു.കെ.ശാഖായോഗം യൂണിയന്‍ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം രാജേഷ് നടേപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശാഖാ പ്രസി.സുജിത് ഉദയന്‍ ഉദ്ഘാടനം ചെയ്തു. സുധാകരന്‍ പാല പ്രഭാഷണം നടത്തി. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സുരേഷ് തേനൂരാന്‍, രാഗേഷ് കുമാര്‍, സതീഷ് ബ്രിസ്റ്റോള്‍, അര്‍ജുന്‍ അരയക്കണ്ടി, ശ്യാമളാ സതീശന്‍, ഹേമലതാ സുരേഷ്, രാജേഷ് പൂപ്പാറ, വനിതാ കമ്മിറ്റിംഗങ്ങള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കുടുംബയൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ടോണി വെല്‍ഫെയര്‍ (ഡിവൈസസ് മലയാളി അസോസിയേഷന്‍) ഭാവുകങ്ങള്‍ നേര്‍ന്നു. ഗുരുകുലം കുടുംബയൂണിറ്റിന്റെ കണ്‍വീനറായി ബൈജു സ്വിന്‍ഡണേയും ജോ.കണ്‍വീനറായി സജിതാ രാജേഷിനെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. സജിതാ രാജേഷ് സ്വാഗതവും ബൈജു സ്വിന്‍ഡന്‍ നന്ദിയും പറഞ്ഞു. വെല്‍ഫെയര്‍ ഗുരുകുലം കുടുംബയൂണിറ്റിന്റെ രണ്ടാമതുയോഗം ഫെബ്രുവരി 1 ന് സ്വിന്‍ഡനില്‍ നടക്കും.

 
Other News in this category

 
 




 
Close Window