Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബിസിനസുകാര്‍ക്കും കലാകാരന്മാര്‍ക്കും ഒരേ വിസ : വിസിറ്റിങ് വിസയില്‍ എത്തുന്നവര്‍ക്ക് ബിസിനസ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാം
Reporter
ബിസിനസുകാര്‍ക്കും കലാകാരന്മാര്‍ക്കും ഏതു സമയത്തും പ്രവേശനം അനുവദിച്ചുകൊണ്ടു ബ്രിട്ടനിലെ വിസാ നിയമത്തില്‍ കാതലായ ഭേദഗതി പ്രഖ്യാപിച്ചിരിക്കുന്നു ഹോം സെക്രട്ടറി തെരേസ മേ. കലാകാരന്മാരെയും ബിസിനസുകാരെയും ഒരു വിസയുടെ കീഴില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ഏപ്രില്‍ മാസത്തില്‍ നടപ്പാക്കും.
പുതിയ വിസാ നിയമങ്ങളെക്കുറിച്ചു വിശദീകരിച്ചു പറയാനുണ്ട്. വിസാ വിഭാഗങ്ങള്‍ പതിനഞ്ചു വിധമായി തിരിച്ചുകൊണ്ടുള്ള നിലവിലെ നിയമം അവസാനിപ്പിക്കും. പകരം, ഇതെല്ലാംകൂടി - സന്ദര്‍ശക വിഭാഗത്തില്‍പ്പെടുത്തി വിസ അനുവദിക്കും. വിനോദ സഞ്ചാരികളെയും കല്യാണം കഴിക്കാനായി ബ്രിട്ടനിലേക്കു വരുന്നവരേയുമാണ് ഹോം സെക്രട്ടറി ലക്ഷ്യമിടുന്നത്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കും വിവാഹത്തിനായി യുകെയില്‍ എത്തുന്നവര്‍ക്കും പുതിയ നിയമം ബാധകമാണ്. അതേസമയം, ഈ വിസയില്‍ എത്തുന്നവര്‍ക്ക് ഹോളിഡേ കഴിയുന്ന വിധമെല്ലാം ആസ്വദിക്കാനുള്ള അനുമതിയുണ്ടായിരിക്കും. ഈ സമയത്തു വേണമെങ്കില്‍ ബിസിനസ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാം. രണ്ട് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ വിദേശികള്‍ക്കു രണ്ടു തരം വിസ വേണമെന്നുള്ള നിലവിലെ ചട്ടം അവസാനിക്കുകയാണ്. പുതിയ വിസ പ്രകാരം എല്ലാ വിധത്തിലുമുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശക വിസക്കാര്‍ക്ക് അനുമതിയുണ്ടായിരിക്കും.
ഇങ്ങനെയൊരു വിസാ പരിഷ്‌കാരം ഹോം സെക്രട്ടറി പെട്ടന്നു നടപ്പാക്കാന്‍ അതിന്റേതായ കാരണമുണ്ട്. യുകെയിലേക്കു വരാന്‍ ആഗ്രഹിക്കുന്ന ബിസിനസുകാര്‍ കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ച് വിസയ്ക്കായി കാത്തിരിക്കുന്ന അവസ്ഥ അസഹനീയമാണെന്ന് ബ്രിട്ടനിലെ വമ്പന്മാരായ കോടീശ്വരന്മാര്‍ ഏറെത്തവണ ഹോം സെക്രട്ടറിയോടു പരാതിപ്പെട്ടിരുന്നു. ആസ്ഥാന കലാകാരന്മാരും ഇതേ പരാതിയുമായി തെരേസ മേയെ സമീപിച്ചു. രണ്ടു വിഭാഗങ്ങളുടെ സമ്മര്‍ദ്ദമുണ്ടെങ്കിലും ഹോം സെക്രട്ടറി അതൊന്നും തുറന്നു പറയാന്‍ തയാറല്ല. പുതിയ നിയമം വലിയ നേട്ടങ്ങളാണ് ബ്രിട്ടനില്‍ ഉണ്ടാക്കാനിരിക്കുന്നതെന്നാണ് തെരേസാ മേ പറയുന്നത്.
' ബിസിനസുകാര്‍ക്കു മുന്നില്‍ സ്വാഗതം അരുളുന്ന രാജ്യമാണ് ബ്രിട്ടനെന്നു മറ്റു രാഷ്ടങ്ങള്‍ മനസിലാക്കാന്‍ പുതിയ നിയമം ഇടയൊരുക്കും. സന്ദര്‍ശകര്‍ക്ക് യുകെയിലേക്ക് എല്ലായ്‌പ്പോഴും സ്വാഗതം...' - തെരേസ മേ പറഞ്ഞു.
അതേസമയം, പുതുതായി അനുവദിക്കുന്നതു നാലു തരം വിസയാണ്. പൂര്‍ണമായും ബിസിനസുകാരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇതെല്ലാം. വിവാഹങ്ങള്‍, തിയെറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍, കലാകാരന്മാര്‍, സന്ദര്‍ശകര്‍ എന്നിവരാണ ഈ വിഭാഗങ്ങള്‍. സിവില്‍ പാര്‍ട്ണര്‍ഷിപ്പിനുള്ള വിസ എന്നു പ്രത്യേകം എടുത്തു പറയുന്ന വിഭാഗം ശ്രദ്ധേയം. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ വരാനിക്കുന്നു. ബ്രിട്ടനിലൂടെ കടന്നു പോകുന്നവര്‍ക്കുള്ള ട്രാന്‍സിറ്റ് വിസയാണ് ശേഷിക്കുന്നത്. യുകെയില്‍ വിരുന്നെത്തുന്നവര്‍ക്കു വച്ചു നീട്ടുന്ന ഔദാരംയ എന്ന നിലയിലാണ് തെരേസാ മേ പുതിയ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. എന്താണ് പുതിയ വിസകൊണ്ടു ഹോം സെക്രട്ടറി ലക്ഷ്യം വയ്ക്കുന്നതെന്നു കണ്ടറിയാം.
 
Other News in this category

 
 




 
Close Window