Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യയില്‍ നിന്നു യുകെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 200 പൗണ്ട് സര്‍ചാര്‍ജ്
Reporter
യുകെയിലേക്കുള്ള വീസ അപേക്ഷകരില്‍ നിന്ന് ഏപ്രില്‍ ആറുമുതല്‍ ആരോഗ്യ സര്‍ചാര്‍ജ് ഈടാക്കും. 200 പൗണ്ട് (ഏകദേശം 13,000 രൂപ) ആണു പ്രതിവര്‍ഷ ആരോഗ്യ സര്‍ചാര്‍ജ്; വിദ്യാര്‍ഥികള്‍ 150 പൗണ്ട് (ഏകദേശം 9750 രൂപ) നല്‍കിയാല്‍ മതി. ആറു മാസത്തില്‍ കൂടുതല്‍ യുകെയില്‍ ചെലവഴിക്കാനൊരുങ്ങുന്ന എല്ലാവരും സര്‍ചാര്‍ജ് നല്‍കണം.

ദേശീയ ആരോഗ്യ സര്‍വീസ് (എന്‍എച്ച്എസ്) സേവനം യുകെയിലെ സ്ഥിര താമസക്കാര്‍ക്കെന്നപോലെ കുടിയേറ്റക്കാര്‍ക്കും ലഭ്യമാക്കുന്നതിനാണു തുക ഈടാക്കുന്നത്. യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കു തൊഴില്‍, വിദ്യാഭ്യാസ ആവശ്യാര്‍ഥം പോകുന്നവര്‍ സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ടതുണ്ട്. അതിനേക്കാള്‍ കുറഞ്ഞതുക മാത്രമേ സര്‍ചാര്‍ജായി ഈടാക്കുന്നുള്ളൂവെന്ന് ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷന്‍ അറിയിച്ചു. സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ അംഗമായവരും ഇതു നല്‍കണം. ഇമിഗ്രേഷന്‍ അപേക്ഷയോടൊപ്പം തന്നെ സര്‍ചാര്‍ജും അടയ്ക്കണം. ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ക്കു സര്‍ചാര്‍ജ് ബാധകമല്ല.
 
Other News in this category

 
 




 
Close Window