Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസയ്ക്കു രണ്ടു വര്‍ഷം സ്റ്റേ ബാക്ക് ; 48 മണിക്കൂറിനുള്ളില്‍ വിസിറ്റിങ് വിസ : ഇന്ത്യക്കാര്‍ക്കു മുന്നില്‍ ഫ്രാന്‍സ് വാതില്‍ തുറന്നിട്ടു
reporter
സ്റ്റുഡന്റ് വിസയ്ക്കു രണ്ടു വര്‍ഷം സ്‌റ്റേബാക്ക് അനുവദിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഒളാന്തെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു കൈകൊടുത്തു. അപേക്ഷകര്‍ക്കു രണ്ടു ദിവസത്തിനകം ഫ്രഞ്ച് വിസ നല്‍കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. നയതന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നരേന്ദ്രമോഡിയുടെ ഫ്രഞ്ച് സന്ദര്‍ശനം പൂര്‍ണ വിജയം.
പുതിയ കരാറനുസരിച്ച് ഫ്രാന്‍സിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ശേഷം രണ്ടുവര്‍ഷത്തോളം അവിടെ ജോലി ചെയ്യാനുള്ള പ്രത്യേക റസിഡന്‍സ് പെര്‍മിറ്റ് ലഭിക്കും. അതുപോലെ ഫ്രാന്‍സില്‍ നിന്നെത്തുന്ന 250 വ്ിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ ഫ്രഞ്ച് കമ്പനികളില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കും. സ്റ്റുഡന്റ് വിസയടക്കം 17കരാറുകളാണ് ഒപ്പുവച്ചിട്ടുള്ളത്. ഇന്ത്യക്കാര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ വിസ നല്‍കുന്ന പദ്ധതി കൊണ്ടുവരുമെന്ന് ഒലാദ് പ്രഖ്യാപിച്ചു.
ബ്രിട്ടന്‍ അടക്കമുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ വിദ്യാര്‍ത്ഥി വിസയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോഴാണ് ഫ്രാന്‍സ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ പകരുന്നത്. ഇന്ത്യയില്‍ നിന്ന് ഫ്രാന്‍സിലേയ്ക്ക് പോകുന്നവര്‍ക്കും അവിടെ നിന്ന് ഇന്ത്യയിലേക്ക് പഠനത്തിനായി എത്തുന്നവര്‍ക്കും പഠനനാന്തരം ജോലി ചെയ്യാനുള്ള അനുമതി നല്‍കുന്ന കരാറാണ് ഒപ്പുവെച്ചത്.
പ്രധാനമന്ത്രിയുടെ ഫ്രഞ്ച് സന്ദര്‍ശനം ഏറ്റവും കൂടുതല്‍ ഗുണം പകര്‍ന്നത് വിദേശ ജോലിയും വിദേശ പഠനവും ആഗ്രഹിച്ച ഇന്ത്യന്‍ യുവത്വത്തിനാണ്. മോദിയുടെ നയതന്ത്രം വിജയം കണ്ടപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് ഇന്ത്യക്കാര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ഫ്രഞ്ച് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ കൈവരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഫ്രാന്‍സില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ടു വര്‍ഷം ജോലിയും ചെയ്യാമെന്നും വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window