Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യയില്‍നിന്നുള്ള ബ്രിട്ടീഷ് വിസ അപേക്ഷകര്‍ക്ക് ജൂലൈ മുതല്‍ ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റ്
Reporter



ലിവര്‍പൂള്‍: വിദേശരാജ്യങ്ങളില്‍നിന്ന് ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റ് നിര്‍ബന്ധം. ഇന്ത്യക്കാരെ ഇപ്പോള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.



രാജ്യത്തിനുള്ളില്‍നിന്നു തന്നെ അപേക്ഷ നല്‍കുന്നവര്‍ക്ക് 2008 മുതല്‍ തന്നെ ഇതു നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്നെ, പാക്കിസ്ഥാനില്‍നിന്നുള്ള അപേക്ഷകരില്‍ വിസ അനുവദിക്കപ്പെടുന്നവര്‍ക്ക് ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നതാണ്.



സ്റ്റേജ് 2 പട്ടികയില്‍പ്പെടുന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടിയാണ് ഇപ്പോള്‍ ഇതു നല്‍കിത്തുടങ്ങുന്നത്. ആറു മാസത്തിലേറെക്കാലം രാജ്യത്ത് തങ്ങാന്‍ ഉദ്ദേശിച്ച് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് ഇതു നിര്‍ബന്ധം.



സ്റ്റേജ് 2 രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. ഈ വര്‍ഷം ജൂലൈ 31നു നടപ്പാക്കുന്ന സ്റ്റേജ് 4 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ വരുന്നത്.

 
Other News in this category

 
 




 
Close Window