Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യക്കാര്‍ക്ക് ടോറികളോട് പ്രിയമേറുന്നു
Reporter



ലണ്ടന്‍: ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കണ്‍ര്‍വേറ്റീവ് പാര്‍ട്ടിയോടുള്ള ഇഷ്ടം കൂടി വരുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള പിന്തുണ ഇരട്ടിയായിട്ടുണ്ട്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണ ടോറികള്‍ക്കു നല്‍കിയിരിക്കുന്നത് ഇന്ത്യന്‍ വംശജരായ ഹിന്ദുക്കളും സിഖുകാരുമാണത്രെ.

കറുത്ത വര്‍ഗക്കാരുടേതും ഏഷ്യക്കാരുടേതുമായി പത്തു ലക്ഷം വോട്ട് ടോറികള്‍ പിടിച്ചെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനാറു ശതമാനം വംശീയ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയെ പിന്തുണച്ചെങ്കില്‍, ഇത്തവണ അത് മുപ്പത്തിമൂന്നു ശതമാനമായെന്നും വ്യക്തമാകുന്നു.

മുസ്‌ളിംകളായ ഏഷ്യക്കാരും കറുത്ത വര്‍ഗക്കാരും ലേബര്‍ പാര്‍ട്ടിക്കു നല്‍കിവരുന്ന പിന്തുണ വലിയ മാറ്റമില്ലാതെ തുടരുകയാണ്. സിഖ് സമൂഹത്തെ കൂടെ നിര്‍ത്തുന്നതില്‍ ഡേവിഡ് കാമറൂണ്‍ വിജയിച്ചെന്നും വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പിനു മുന്‍പ് അദ്ദേഹം നടത്തിയ ഗുരുദ്വാര സന്ദര്‍ശനം ഫലം ചെയ്തു. അതേസമയം, ലേബര്‍ നേതാവായിരുന്ന എഡ് മിലിബാന്‍ഡിന്റെ ഗുരുദ്വാര സന്ദര്‍ശനം ഫോട്ടോഗ്രാഫി നിരോധനവും മറ്റും കാരണം വിവാദങ്ങളില്‍ മുങ്ങുകയുമായിരുന്നു.

 

 
Other News in this category

 
 




 
Close Window