Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റത്തെക്കുറിച്ച് ബ്രിട്ടന്‍ നുണ പ്രചരിപ്പിക്കുന്നു: യൂറോപ്യന്‍ യൂണിയന്‍
Reporter

ബ്രസല്‍സ്: കുടിയേറ്റം സംബന്ധിച്ച് ബ്രിട്ടന്‍ നുണകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണ് എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ്. മധ്യപൂര്‍വേഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും വരുന്ന അഭയാര്‍ഥികളെ ക്വോട്ട അടിസ്ഥാനത്തില്‍ സ്വീകരിക്കുന്നതിനെതിരേ ബ്രിട്ടന്‍ സ്വീകരിച്ച നിലപാടാണ് ഈ പ്രസ്താവനയിലേക്ക് മാര്‍ട്ടിന്‍ ഷൂള്‍സിനെ നയിച്ചത്.

കുടിയേറ്റ പ്രശ്‌നം എല്ലാവരും ചേര്‍ന്ന് നേരിടണമെന്നാണ് ഇറ്റലിയും ഗ്രീസും പോലെ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കേണ്ടിവരുന്ന രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതു പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റ്യോ റെന്‍സി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു മുന്‍പ് അഭിപ്രായപ്പെട്ടത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനുമായി നടത്തുന്ന ചര്‍ച്ചകളിലും പ്രധാന പ്രശ്‌നം കുടിയേറ്റ നിയന്ത്രണമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുകെയ്ക്കു മാത്രമായി ഇളവുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് മറ്റു പ്രബല രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window