Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് രാജ്ഞിയുടെ യുവനേതൃ പുരസ്‌കാരം മൂന്ന് ഇന്ത്യക്കാര്‍ ഏറ്റുവാങ്ങി
Reporter

ലണ്ടന്‍: ബ്രിട്ടിഷ് രാജ്ഞിയുടെ പ്രഥമ യുവനേതൃ പുരസ്‌കാരം മൂന്ന് ഇന്ത്യക്കാര്‍ ഏറ്റുവാങ്ങി. അശ്വിനി അങ്കാഡി, ദേവിക മാലിക്, അക്ഷയ് ജാധോ എന്നിവരാണ് ബക്കിങ്ങാമിലെ ചടങ്ങില്‍ രാജ്ഞിക്കിയില്‍നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയത്.

സാമൂഹിക മാറ്റങ്ങള്‍ക്കായി മികച്ച നേതൃപാടവം കാഴ്ചവയ്ക്കുന്ന, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ 60 ചെറുപ്പക്കാരെ ആദരിക്കാനാണ് എലിസബത്ത് രാജ്ഞി ഈ പുരസ്‌കാരത്തിനു തുടക്കമിട്ടത്.

കാഴ്ചശക്തിയില്ലാത്ത അശ്വിനി (26) ബംഗളൂരു സ്വദേശിയാണ്. കാഴ്ചയില്ലാത്തവര്‍ക്കായി ഓഡിയോ പുസ്തകങ്ങളും ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങളും ലഭ്യമാക്കി വിദ്യാഭ്യാസ വിപ്‌ളവത്തിനു തുടക്കമിട്ട ബെലക്കു അക്കാദമിയുടെ സ്ഥാപകയാണീ യുവതി.

രാജ്യാന്തരതലത്തിലെ പാരാ അത്‌ലിറ്റായ ദേവിക (24) തന്നെപ്പോലെ അംഗപരിമിതരായവര്‍ക്കു വേണ്ടിയുള്ള വീലിങ് ഹാപ്പിനസ് ഫണ്ടേഷനിലൂടെ അനേകര്‍ക്കു പ്രത്യാശയുടെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാണ്.

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഗ്രാമീണ കര്‍ഷകര്‍ക്കിടയില്‍ നടത്തിയ വിദ്യാഭ്യാസ പ്രചാരണ പരിപാടികളാണ് അക്ഷയ് ജാധോവിനെ (27) ശ്രദ്ധേയനാക്കിയത്.

 
Other News in this category

 
 




 
Close Window