Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റം: വ്യാജ വിവാഹങ്ങള്‍ തടയാനാകുന്നില്ല
Reporter

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് പ്രധാന ഉപാധികളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന വ്യാജ വിവാഹങ്ങള്‍ ഫലപ്രദമായി തടയാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിക്കില്ലെന്ന് വെളിപ്പെടുത്തല്‍.

ഉദ്യോഗസ്ഥരുടെ ഭയപ്പാട് കാരണം വ്യാജ വിവാഹങ്ങള്‍ നിര്‍ബാധം തുടരുന്ന അവസ്ഥയുണ്ടെന്ന് ബ്രിട്ടീഷ് അഭിഭാഷകന്‍ നസീര്‍ അഫ്‌സല്‍ ചൂണ്ടിക്കാട്ടുന്നു. മത വിവേചനമോ വംശീയതയോ തങ്ങള്‍ക്കെതിരേ ആരോപിക്കപ്പെടുമെന്നു പേടിച്ച് പല വിവാഹങ്ങളും നിരീക്ഷിക്കാനോ തടയാനോ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

അനധികൃത കുടിയേറ്റങ്ങള്‍ നിയമ വിധേയമാക്കാന്‍ പലരും യൂറോപ്യന്‍ പൗരത്വമുള്ളവരെ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇതു തടയാന്‍ ശക്തമായ നടപടികള്‍ ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥരുടെ പേടി കാരണം ഇതൊന്നും അത്ര ഫലപ്രദമാകുന്നില്ലെന്നാണ് അഫ്‌സല്‍ പറയുന്നത്.

ഐടിവി തയാറാക്കിയ ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തലുകള്‍. പാക്കിസ്ഥാന്‍കാരനും ബ്രിട്ടീഷ് യുവതിയും തമ്മിലുള്ള വ്യാജ വിവാഹം ഏര്‍പ്പാട് ചെയ്യുന്ന രംഗങ്ങളും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. വംശീയതയെയും മതത്തെയും തൊട്ടു കളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു ധൈര്യമില്ലെന്നും ഇതില്‍ ഉള്‍പ്പെട്ടയാളും പറയുന്നത് വ്യക്തമാണ്.

 
Other News in this category

 
 




 
Close Window