Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് സിറ്റിസന്‍ഷിപ്പ് ടെസ്റ്റിന് വിമര്‍ശനം
reporter

ലണ്ടന്‍: ബ്രിട്ടീഷ് പൗരത്വത്തിനും രാജ്യത്ത് അനിശ്ചിതകാലത്തേക്ക് താമസിക്കുന്നതിനും അനുമതി തേടുന്ന ലൈഫ് ഇന്‍ ദ യുകെ ടെസ്റ്റിനെതിരേ രൂക്ഷ വിമര്‍ശനം. 64 വട്ടം പരീക്ഷയെഴുതിയ ശേഷം ഒരാള്‍ ഇതു പാസായതാണ് വിമര്‍ശനത്തിന് ആധാരം.

എത്ര വട്ടം ടെസ്റ്റ് എഴുതാം എന്നതു സബന്ധിച്ച നിബന്ധനകളൊന്നും നിലവിലില്ലാത്തതാണ് പ്രശ്‌നം. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 75 ശതമാനം ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയലാണ് പാസാകുക. ഇതില്‍ 24 ചോദ്യങ്ങള്‍ യുകെയുടെ പാരമ്പര്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമാണ്. പാസാകുന്നതുവരെ ഒരാള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കുന്നത് ശരിയല്ലെന്നും കുടിയേറ്റത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഇക്കാര്യത്തിലും വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നുമാണ് ആവശ്യം. മൂന്നു തവണയില്‍ കൂടുതല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നാണ് ഇപ്പോഴത്തെ ആവശ്യം.



 
Other News in this category

 
 




 
Close Window