Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നിയന്ത്രണംബ്രിട്ടന്റെ പ്രതിച്ഛായ തകര്‍ക്കുന്നു
Reporter

ലണ്ടന്‍: കുടിയേറ്റ നിയന്ത്രണം കര്‍ക്കശമാക്കിയ ബ്രിട്ടന്റെ നടപടികള്‍ ആഗോള തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നു എന്ന് വിലയിരുത്തല്‍.

മൈഗ്രന്റ് ഇന്റഗ്രേഷന്‍ പോളിസി സൂചികയില്‍ ബ്രിട്ടന്റെ സ്ഥാനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഞ്ചു പടിയാണ് താഴ്ന്നിരിക്കുന്നത്. പതിനഞ്ചാണ് ഇപ്പോഴത്തെ റാങ്കിങ്.

നിയമപരമായ കുടിയേറ്റം നടത്തുന്നവരെ ഇന്റഗ്രേറ്റ് ചെയ്യുന്നതില്‍ ഓരോ രാജ്യത്തിനുമുള്ള ആത്മാര്‍ഥത പരിശോധിച്ചാണ് മിപെക്‌സ് റാങ്കിങ് തയാറാക്കിവരുന്നത്. കുടിയേറ്റത്തിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ബ്രിട്ടന്റെ റാങ്ക് കുത്തനെ ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കുടുംബങ്ങളുടെ ഏകീകരണത്തിനു വിഘാതം സൃഷ്ടിക്കുന്നതും, പൗരത്വം നേടാനുള്ള മാര്‍ഗങ്ങള്‍ കൂടുതല്‍ ദുര്‍ഘടമാക്കിയതുമാണ് ബ്രിട്ടന്റെ പ്രതിച്ഛായ തകരാന്‍ പ്രധാന കാരണങ്ങള്‍.

 

 
Other News in this category

 
 




 
Close Window